ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/വിദ്യാരംഗം‌

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാർത്ഥികളുടെ കല സാഹിത്യ വാസനകൾ വളർത്തുന്നതിനുതകുന്ന തരത്തിൽ പ്രവർത്തനങ്ങളുമായി വിദ്യ രംഗം ഈ സ്കൂളിൽ സജീവമാണ്

2022 -23 പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യവേദിയുടെ 2022 -23 അധ്യയന വർഷത്തിലെ പ്രവർത്തനോദ്‌ഘാടനം ജൂലൈ 12 നു നടന്നു.ഉദ്‌ഘാടനത്തോടനുബന്ധിച്ച് അക്സ ,സായൂജ്യ എന്നിവർ അവതരിപ്പിച്ച നാടൻ പാട്ടും ശിവപ്രിയ അവതരിപ്പിച്ച നൃത്തവും ചടങ്ങിന് മിഴിവേകി

വിനോദയാത്ര

വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലബ് അംഗങ്ങൾക്കായി 22 / 11 / 2022 നു പഠന വിനോദയാത്ര സംഘടിപ്പിച്ചു.പദ്മനാഭപുരം കൊട്ടാരം ,തൃപ്പരപ്പ് വെള്ളച്ചാട്ടം കോവളം തുടങ്ങിയ സ്‌ഥലങ്ങളിലേക്ക് നടത്തിയ ഏക ദിന വിനോദയാത്ര വിദ്യാരംഗം ക്ലബ് അംഗങ്ങൾക്ക് അറിവും ആഹ്ലാദവും നൽകുന്ന ഒന്നായി മാറി .

ലോക മാതൃഭാഷാദിനം.

 

1999 നവംബർ 17-നാണ് യുനെസ്കോ ഫെബ്രുവരി 21-നെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. ഏതൊരു സമൂഹത്തിന്റെയും സാംസ്കാരിക പൈതൃകം  മാതൃഭാഷയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ചില സമൂഹങ്ങൾ തനിമയോടെ നിലനിൽക്കണമെങ്കിൽ അതിൻറെ ഭാഷയും നിലനിൽക്കേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് മാതൃഭാഷകളെ സംരക്ഷിക്കാനുള്ള പദ്ധതിക്ക് യുനെസ്കോ തുടക്കമിടാൻ കാരണം.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ മാതൃഭാഷദിനം ആചരിച്ചു.കുട്ടികൾ ഭാഷ പ്രതിജ്ഞ ചൊല്ലി.കഥ രചന കവിതാ രചന കവിത ചൊല്ലൽ തുടങ്ങിയ വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു.