എ.എൽ.പി.എസ് മാവൂർ/അക്ഷരവൃക്ഷം
കാട്ടിലെ ഒരുമ
പണ്ട് പണ്ട് കിങ്ങിണി കാട്ടിൽ ഒരു കൊമ്പനാന കൂട്ടം ഉണ്ടായിരുന്നു.കാട്ടിൽ സിംഹങ്ങൾ ഇല്ലാത്തതിനാൽ കൊമ്പനാന കൂട്ടമാണ് രാജാക്കന്മാർ. അങ്ങനെയിരിക്കെ കുറച്ചു പക്ഷികൾ കിങ്ങിണി കാട്ടിലേക്ക് പുതുതായി വന്നു.വിവരം അറിഞ്ഞ കൊമ്പനാനക്കൂട്ടം കാട്ടിൽ ഒരു കൂട്ട ചർച്ച നടത്തി.ആ കാട്ടിലെ എല്ലാവരെയും അങ്ങോട്ടുമിങ്ങോട്ടും പരിചയപ്പെടുത്തി കൊടുത്തു.പിന്നെ ആ സമയത്ത് കൊമ്പനാന കൂട്ടത്തിലെ ഏറ്റവും വലിയ കൊമ്പനാന പറഞ്ഞു. നാളെ ഒരു പരിപാടിയുണ്ട് അതിൽ നിങ്ങളുടെ കഴിവുകൾ നിങ്ങൾക്ക് അവിടെ അവതരിപ്പിക്കാം. പിറ്റേദിവസം ആയപ്പോൾ എല്ലാവരും പറഞ്ഞ സ്ഥലത്ത് എത്തി പക്ഷേ കൊമ്പനാന കൂട്ടത്തിലെ ഏറ്റവും വലിയ കൊമ്പനാന മാത്രം വന്നില്ല. ആ ആനയെ എല്ലാവരും കുറച്ചുനേരം കാത്തുനിന്നു. കുറെ സമയം കഴിഞ്ഞിട്ടും ആനയെ കാണുന്നില്ല അങ്ങനെ എല്ലാവരും കൂടി ആനയെ തിരിയാൻ പോയി. കുറേ ദൂരം നടന്നപ്പോൾ ഒരു വലിയ ആൾക്കൂട്ടം.ആൾക്കൂട്ടത്തിന്റെ നടുക്ക് അവർ തിരയുന്ന ആനയെ കണ്ടു.അവർ ആളുകളുടെ സംസാരം ശ്രദ്ധിച്ചു "ഏതായാലും ആന മയങ്ങി കിടക്കുകയല്ലേ ഇനി നമുക്ക് ഇവന്റെ കൊമ്പ് മുറിക്കാം" അത് കേട്ടതും ആനകൾ വലിയ ആനയെ രക്ഷിക്കാനുള്ള വഴി നോക്കി.ഒരു ആന അടുത്തുള്ള കുളത്തിൽ നിന്നും വെള്ളം എടുത്തു.രണ്ടാമത്തെ ആന മറ്റ് ആനകളെ കൂട്ടി അവർ നിൽക്കുന്ന സ്ഥലത്തിന് ചുറ്റും നിരന്നുനിന്നു. പക്ഷികൾ വേട്ടക്കാരുടെ ശ്രദ്ധ തിരിക്കാൻ നോക്കി. പക്ഷികൾ വേട്ടക്കാരുടെ ശ്രദ്ധ തിരിക്കുന്നതിനിടയിൽ ഒന്നാമത്തെ ആന വലിയ ആനയുടെ ശരീരത്തിലേക്ക് വെള്ളം ചീറ്റി.ആ ശബ്ദം കേട്ട് വേട്ടക്കാർ ഓടി രക്ഷപ്പെടാൻ നോക്കി. പക്ഷേ ചുറ്റും നിൽക്കുന്ന ആനകൾ കാരണം ആ വേട്ടക്കാർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല.വലിയ ആനയ്ക്ക് ബോധം വന്നതോടെ ആന കൂട്ടം വേട്ടക്കാരെ തുരത്തിയോടിച്ചു.
ആരാധ്യ ഷിബു - STD. IV
ചങ്ങാതിയെ ചതിച്ചാൽ
ഒരു കാട്ടിൽ കഴുതയും കുറുക്കനും ഉണ്ടായിരുന്നു രണ്ടുപേരും നല്ല ചങ്ങാതിമാരായിരുന്നു. അവർ ഭക്ഷണം തേടി കാട്ടിലൂടെ നടക്കുമ്പോൾ കുറുക്കൻ ഒരു സിംഹം മരത്തിന്റെ പുറകിൽ ഒളിഞ്ഞിരിക്കുന്നത് കണ്ടു ഇനി രക്ഷയില്ല എന്ന് കണ്ട കുറുക്കന് ഒരു ബുദ്ധി തോന്നി അവൻ സൂത്രത്തിൽ സിംഹത്തിന്റെ അടുത്ത് ചെന്ന് പറഞ്ഞു സിംഹരാജാവേ, അങ്ങേക്ക് നല്ല വിശപ്പുണ്ടെന്ന് തോന്നുന്നു ഞാൻ എന്റെ സുഹൃത്ത് കഴുതയെ കെണിയിൽ ആക്കി തരാം പക്ഷേ താങ്കൾ എന്നെ ഭക്ഷിക്കരുത് സിംഹം സമ്മതിച്ചു കുറുക്കനും കഴുതയും മുന്നോട്ട് നടന്നു അവർ നടക്കുന്നതിന്റെ ഇടയിൽ കുറുക്കൻ കഴുതയെ ഒരു കുഴിയിൽ തള്ളിയിട്ടു. അവൻ തിരിഞ്ഞോടി സിംഹത്തിന്റെ അടുത്ത് ചെന്ന് വിവരം പറഞ്ഞു ഞാൻ എന്റെ വാക്കുപാലിച്ചു കഴുത അവിടെയുള്ള ഒരു കുഴിയിൽ വീണു കിടക്കുന്നു എന്റെ കൂടെ വന്ന അവനെ കൊന്നു തിന്നോളൂ സിംഹം പൊറുക്കനോടൊപ്പം കഴുത വീണു കിടക്കുന്ന കുഴിയുടെ അടുത്തേക്ക് നടന്നു നല്ല ആഴത്തിൽ ആയിരുന്നു കുഴി അതുകൊണ്ട് അവന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഇവൻ ഏതായാലും രക്ഷപ്പെടില്ല എനിക്ക് ആദ്യം കുറുക്കനെ ഭക്ഷിക്കാം അങ്ങനെ കുറുക്കന്റെ നേരെ തിരിഞ്ഞു കുറുക്കൻ ഭയന്ന് വിറച്ചു കുറുക്കൻ പറഞ്ഞു സിംഹ രാജാവേ അങ്ങ് എനിക്ക് വാക്ക് തന്നതല്ലേ എന്നെ ഉപദ്രവിക്കില്ല എന്ന് അത് കേട്ട് സിംഹം പറഞ്ഞു നീ വഞ്ചകനാണ് കുറുക്ക സ്വന്തം സുഹൃത്തിനെ ചതിച്ചവൻ.. അങ്ങനെയുള്ളവനെ ഞാൻ വെറുതെവിടണോ.സിംഹം കുറുക്കനെ വേഗം അകത്താക്കി
നിവേദിക STD- IV
പുളിയൻ മുന്തിരിങ്ങ
നല്ല പഴുത്ത മുന്തിരിങ്ങയുടെ മണം കേളുക്കുറുക്കന് സന്തോഷമായി.അവന്റെ വായിൽ വെള്ളമൂറി അവൻ പമ്മി പമ്മി തോട്ടത്തിലെത്തി.മുന്തിരി കുലയെല്ലാം വളരെ ഉയരത്തിലാണ് എങ്ങനെ കിട്ടും കുറുക്ക് അച്ചാറും ചിന്തിച്ചു കൊതിയടക്കാൻ വയ്യ അവൻ മുന്തിരി കുലക്കുനേരെ വാ പൊളിച്ച് ചാടി എത്രചാടി യിട്ടും മുന്തിരി കുലയുടെ അടുത്തെത്താൻ സാധിച്ചില്ല. ഈ കാഴ്ച കണ്ട് ചോണന് ഉറുമ്പിനും ചിലന്തിക്കും ചിരിയ ടക്കാൻ കഴിഞ്ഞില്ല. നാണംകെട്ട കേളു മുന്തിരിക്കുല നോക്കി പറഞ്ഞു ആർക്കുവേണം ഈ പുളിയൻ മുന്തിരിങ്ങ
ഫാത്തിമ ലന STD-IV