നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ആർട്‌സ് ക്ലബ്ബ്
ആർട്സ് ക്ലബ്ബായ 'വർണ്ണം' ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചിത്ര കലാദ്ധ്യാപകന്റെ നേതൃത്വത്തിൽ, ചിത്ര കലാരംഗത്ത് പ്രതിഭാധനരായ വിദ്യാർത്ഥികളെ കണ്ടെത്താൻ നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിൽ നടത്തി വരുന്നത്. പ്രശസ്ത ചിത്രകാരൻമാരുടെ ഓർമ്മ ദിനങ്ങളിൽ ചിത്രരചനയിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് ചിത്രരചനാ മത്സരങ്ങൾ നടത്താറുണ്ട്. കൂടാതെ ചരിത്ര ചിത്രരചനയുടെ ഭാഗമായി സ്കൂളിൽ ക്യാൻവാസ് പെയിൻറിംഗ് നടത്തി. 'വർണ്ണം' ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലയിലെ പ്രമുഖരായ ചിത്രകലാദ്ധ്യാപകരെ സ്കൂളിലെത്തിച്ച് നടത്തിയ ചിത്രരചനാ ശിൽപശാല വിദ്യാർത്ഥികൾക്ക് വേറിട്ടൊരനുഭവമായി മാറി. പെൻസിൽ, ജലച്‍ഛായം, എണ്ണച്‍ഛായം എന്നീ മത്സര ഇനങ്ങളിൽ സബ്‍ജില്ലാ-ജില്ലാ തലങ്ങളിൽ വിദ്യാർഥികൾ കഴിവ് തെളിയിക്കാറുണ്ട്.