സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എൽ. എസ്. എസ് പരീക്ഷയിൽ ആറ്റിങ്ങൽ സബ്ബ് ജില്ലയിൽ ഒന്നാ സ്ഥാനം

2018-19 അധ്യയന വർഷത്തിലെ എൽ. എസ്. എസ് പരീക്ഷയിൽ ഇളമ്പ എൽ .പി .എസ് ന് ആറ്റിങ്ങൽ സബ്ബ് ജില്ലയിൽ ഒന്നാ സ്ഥാനം. 19 വിദ്യാർത്ഥികൾ എൽ. എസ്. എസ് ന് അർഹരായി 79% വിജയം എന്ന ഉജ്ജ്വല നേട്ടം കൈവരിച്ചിരിക്കുന്നു.

 
അഭിമാനാർഹമായ എൽ. എസ്. എസ് വിജയം2018-2019




കിഴുവിലം യൂ പി എസ് സ്കൂളിൽ  നടന്ന സബ്‌ജില്ലാ കേരള ക്വിസ് മത്സരത്തിൽ  ഗവ .എൽ .പി .എസ്സിലെ ആദിത്യനും ,അരവിന്ദിനും ഒന്നാം സ്ഥാനം നേടി.

 
കേരളാ ക്വിസ് വിജയികൾ


2019 -20 ലെ സബ്‌ജില്ലാതല കലോത്സവത്തിൽ സംഘഗാന ത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും  ഇളമ്പ എൽ .പി .എസിലെ അനന്യ ആൻഡ് പാർട്ടിക്ക് ലഭിച്ചു .

 
സംഘഗാനം

എൽ എസ് എസ് പരീക്ഷയിൽ ആദിത്യൻ ഒന്നാമത്

2019 -20 അധ്യയനവർഷത്തിൽ എൽ .എസ് .എസ് പരീക്ഷയിൽ 21 കുട്ടികൾ വിജയം നേടി .ഈ അഭിമാനത്തിന് ഇരട്ടിമധുരം നൽകി കൊണ്ട് ഇളമ്പ

എൽ പി എസിലെ ആദിത്യൻ സംസ്ഥാനതലത്തിൽ മുഴുവൻ മാർക്കും നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി .

 
അഭിമാനാർഹമായ എൽ. എസ്. എസ് വിജയം2019-20

എൽ .എസ്സ് .എസ്സ് 2021

 
എൽ .എസ്സ് .എസ്സ് 2021

2021 അധ്യയന വർഷത്തിൽ എൽ .എസ്സ് .എസ്സ് പരീക്ഷയിൽ 23 കുട്ടികൾ വിജയിച്ചത് ഇളമ്പ എൽ .പി .എസ്സിന് അഭിമാന നേട്ടമായി .പരീക്ഷയിൽ ആറ്റിങ്ങൽ സബ്‌ജില്ലയിൽ ഒന്നാം സ്ഥാനം നേടി സാഗരാഗ് .

കേരള ഗാന്ധി സ്മാരകനിധി

ഗാന്ധിദർശൻ പുരസ്‌കാരം 2021 -22

ഗാന്ധിയൻ ദർശനങ്ങൾ കുഞ്ഞു മനസ്സുകളിലേക്ക് എത്തിക്കുന്നതിന്  വേണ്ടി ആസൂത്രണം ചെയ്‌തു നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ  ഫലമായി ആറ്റിങ്ങൽ വിദ്യാഭ്യാസ  ഗാന്ധിദർശൻ വിദ്യാലയങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനം നേടി ജി എൽ എസ്സ്‌ ഇളമ്പ ..

 
ഗാന്ധിദർശൻ പുരസ്‌കാരം 2021 -22