മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ലഹരി മുക്ത കേരളം ഉദ്‌ഘാടനം

ലഹരി മുക്ത കേരളം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലഹരിവിരുദ്ധ പ്രചാരണ പരിപാടി മർകസ് എച്ച്എസ്എസ് കാരന്തൂരിൽ ഒക്ടോബർ  മുതൽ നമ്പർ നവംബര് ഒന്ന് വരെയുള്ള ദിവസങ്ങളിൽലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ബോധവൽക്കരണ ക്ലാസുകൾ ലഹരി വിരുദ്ധ റാലി മനുഷ്യചങ്ങല ലഹരിക്കെതിരെ ഒപ്പുശേഖരണം തിരെഞ്ഞെടുപ്പ് വീഡിയോ പ്രദർശനം തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ കൊണ്ട് ആചരിച്ചു. 2022 ഒക്ടോബർ ആറിന് രാവിലെ 9 30ന് ആരംഭിച്ച ഉദ്ഘാടന പരിപാടി സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ പ്രധാന അധ്യാപകൻ അബ്ദുൽ നാസർ പി ഉദ്ഘാടനം ചെയ്തു. എസ് ആർ ജി കൺവീനർ അബ്ദുൽ ജലീൽ പി മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ജാഗ്രതാ സമിതി കൺവീനർ ഹബീബ് എം എം പദ്ധതി അവതരിപ്പിച്ചു. സ്കൂൾ എസ്പിസി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഇസ്ഹാഖ് അലി മലയാളം അധ്യാപകൻ സാജിദ് എന്നിവർ ലഹരി വിരുദ്ധ സന്ദേശങ്ങൾ ബോധവൽക്കരണവും നൽകി. കൃത്യം 10 മണിക്ക് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിവിധ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻറെ ഉദ്ഘാടന സന്ദേശ പ്രഭാഷണം കുട്ടികളെയും പങ്കെടുത്തവരെയും കേൾപ്പിച്ചു.

ലഹരി വിരുദ്ധ റാലി

2022 ഒക്ടോബർ 6 രാവിലെ 12 മണിക്ക് എസ് പി സി എൻ സി സി ജെ ആർ സി സ്കൗട്ട്  കേഡറ്റുകളും മറ്റു വിദ്യാർത്ഥികളും അണിനിരത്തിക്കൊണ്ട് നടത്തിയ ലഹരി വിരുദ്ധ റാലി മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഫാറൂഖ് സ്കൂൾ ലീഡർ റോഷന് പതാക കൈമാറിക്കൊണ്ട് ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ ജാഗ്രതാ സമിതി കൺവീനർ ഹബീബ് എം എം എസ്പിസി കമ്മിറ്റി പോലീസ് ഓഫീസർമാരായ പിസാക് അലി വാഹിദ് ഹാഷിദ് കെ തുടങ്ങിയവർ നേതൃത്വം നൽകി. ലഹരി വിരുദ്ധ സന്ദേശ റാലി മർകസ് കോമ്പൗണ്ടിലുള്ള വിവിധങ്ങളായ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സന്ദേശങ്ങൾ കൈമാറാനായി. ലഹരി വിരുദ്ധ സന്ദേശ റാലിയിൽ സ്കൂൾ കലാ കോർഡിനേറ്ററും ഹിന്ദി അധ്യാപകനും ആയ  ഷക്കീർ ലഹരിവിരുദ്ധ പ്രഭാഷണം നടത്തി. സ്കൂൾ ഓഫീസ് അസിസ്റ്റൻറ് ഷാഫി എ കെ ആശംസകൾ അറിയിച്ചു സംസാരിച്ചു. ചടങ്ങിൽ സ്കൂൾ ടാലൻറ് ക്ലബ്ബ് കൺവീനർ ഫസൽ അമീർ നന്ദി രേഖപ്പെടുത്തി.

ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശസനം

മർകസ് സ്കൂളിൽ പഠനം നടത്തുന്ന വിവിധ വിദ്യാർത്ഥികൾ ലഹരി മുക്ത കേരളം എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വിവിധ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ ആവിഷ്ക്കാരം നടത്തി വരച്ച പോസ്റ്ററുകൾ സ്കൂൾ പോസ്റ്റർ ചുവരിൽ പ്രദർശനം നടത്തി. വിവിധ ക്ലാസ്സുകളിൽ നിന്നുള്ള സ്കൂൾ ജാഗ്രത സമിതി അംഗങ്ങളുടെ സാന്നിധത്തിൽ സ്കൂൾ പ്രഥമ അധ്യാപകൻ ഉത്ഘാടനം ചെയ്തു. സ്കൂൾ ജാഗ്രത സമിതി അധ്യാപകൻ ഹബീബ് എംഎം സ്വാഗതവും സ്കൂൾ ലീഡർ റോഷൻ നന്ദി രേഖപ്പെടുത്തി.

ഒപ്പ് ശേഖരണം

ഞാൻ ഒരിക്കലും ലഹരി ഉപയോഗിക്കില്ല എന്ന പ്രതിജ്ഞയിൽ എഴുതിയ വലിയ ബോർഡിൽ ഒപ്പ് വെച്ച് കൊണ്ട് മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഒപ്പ് വെച്ച് ഉദ്‌ഘാടനം ചെയ്തു. തുടർന്ന് സ്കൂൾ പി ടി എ അധ്യധ്യക്ഷൻ ഉപാധ്യക്ഷൻ പ്രഥമ അധ്യാപകൻ മറ്റു അധ്യാപകർ വിദ്യാർത്ഥികളും ഒപ്പ് വെച്ച് കൊണ്ട് ഈ ലഹരിക്കെതിരെയുള്ള ഒപ്പ് ശേഖരണ പരിപാടിയിൽ പങ്കാളികളായി.

ബോധ വൽക്കരണ ക്ലാസ്

ഒക്ടോബര് രാവിലെ മണിക്ക് സ്കൂൾ പി ടി എ യുടെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് ലഹരി മുക്ത കേരളം എന്ന കാമ്പയിനിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുന്നമംഗലം അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് അബ്ദുല്ല ക്ലാസ്സിന് നേത്രത്വം നൽകി.സ്കൂൾ പി ടി എ പ്രസിഡന്റ് അധ്യക്ഷൻ വഹിച്ച ചടങ്ങിൽ സ്കൂൾ നില കൊള്ളുന്ന പ്രദേശത്തെ വാർഡ് മെമ്പർ ജസീല ബഷീർ ഉദ്‌ഘാടനം നിർവഹിച്ച പരിപാടി സ്കൂൾ പ്രഥമ അധ്യാപകൻ അബ്ദുൽ നാസർ പി സ്വാഗതവും സ്കൂൾ ജാഗ്രത  സമിതി കൺവീനർ ഹബീബ് എം എം നന്ദി  രേഖപ്പെടുത്തി പരിപാടി സമാപിച്ചു.