ജി.യു.പി.എസ് മുഴക്കുന്ന്/ പാഠ്യേതര പ്രവർത്തനങ്ങൾ

23:17, 6 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14871 (സംവാദം | സംഭാവനകൾ) ('== ജൽ ജീവൻ മിഷൻ == കേരള സർക്കാർ വാട്ടർ അതോറിറ്റി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൽ ജീവൻ മിഷൻ

കേരള സർക്കാർ വാട്ടർ അതോറിറ്റി വിഭാഗം ഏറ്റെടുത്തു നടത്തുന്ന ജൽ ജീവൻ മിഷൻ പദ്ധതിയുടെ ബോധവൽക്കരണ യോഗവും, സ്കൂൾ തല ജൽജീവൻ ഗ്രൂപ്പ് രൂപീകരണവും ഇന്ന് സ്കൂളിൽ വച്ച് നടത്തപ്പെട്ടു.. പ്രസ്തുത പ്രോഗ്രാമിന്റെ കോർഡിനേറ്റർ ആയ ശ്രീമതി ശ്യാമിലി ബോധവൽക്കരണ  ക്ലാസ് എടുത്തു.. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ ടീച്ചർ യോഗം ഉദ്ഘാടനം ചെയ്തു.. അധ്യാപകരായ സൗമ്യ,സുവിധ, രാമകൃഷ്ണൻ, ജിജോ ജേക്കബ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വിവിധ ക്ലാസുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രതിനിധികൾ  ക്ലാസിൽ സംബന്ധിച്ചു..

സ്റ്റാഫ് സെക്രട്ടറി ശ്രീ .പ്രദീപ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗം,  കുട്ടികൾക്കും അധ്യാപകർക്കുമായി ജലസംരക്ഷണത്തിന്റെ നൂതനമായ പാഠങ്ങൾ പകർന്നുനൽകി.