ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി സ്ക്കൂൾ, കീച്ചേരി/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സയൻ‌സ് ക്ലബ്ബ്

   ജി യു പി എസ്  കീച്ചേരി യിൽ ശാസ്ത്രമേളകളുടെ പങ്കാളിത്തവും പ്രവർത്തനങ്ങളും സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദശകങ്ങളായി നല്ലരീതിയിൽ നടന്നു വരുന്നു .സബ് ജില്ലാ തലത്തിൽ ഓവർ ഓൾ ചാംപ്യൻഷിപ് ,വ്യക്തിഗത ഇനങ്ങളിൽ നേട്ടങ്ങൾ എന്നിവ തുടർച്ചയായി കരസ്ഥമാക്കാൻ കഴിഞ്ഞിട്ടുണ്ട്.കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നത്തിനുള്ള ഉപാധി എന്ന നിലയിൽ സയൻസിൽ താല്പര്യം ഉള്ള എല്ലാ കുട്ടികളെയും ഉൾപ്പെടുത്തിയാണ് ക്ലബ് പ്രവർത്തിച്ചു വരുന്നത്. ദിനാചരണങ്ങൾ ,പരീക്ഷണങ്ങൾ ,ശാസ്ത്രപ്രൊജെക്ടുകൾ,പഠനയാത്രകൾ ,ശാസ്ത്രമാജിക്കുകൾ ,ശാസ്ത്ര സംവാദങ്ങൾ,ക്വിസ് മത്സരങ്ങൾ എന്നിവ ഈ ക്ലബ്ബിന്റെ കീഴിൽ നടന്നു വരുന്നു .ശാസ്ത്ര സാങ്കേതിക മന്ത്രാലയം നടത്തുന്ന Inspire award മത്സരത്തിൽ പങ്കെടുപ്പിക്കുകയും വിജയിക്കുകയും ചെയ്തു വരുന്നു.

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി, ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുക എന്ന ഉദ്ദേശത്തോടെ സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് പ്രവർത്തിച്ചാണ് സയൻസ് ക്ലബ്ബ് പ്രവർത്തനം സുഗമമാക്കുന്നത്. കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ എല്ലാ ദിനാചാരണങ്ങളും മതിയായ പ്രാധാന്യത്തോടെ അവതരിപ്പിക്കാറുണ്ട്. സയൻസ് ക്വിസ്, സ്കിറ്റ്, പ്രദർശനങ്ങൾ, പ്രൊജക്റ്റ്‌, പതിപ്പ്, മാഗസിനുകൾ, അഭിമുഖം എന്നിവ നടത്തുന്നു.ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾക്ക് ഏറ്റെടുത്ത് ചെയ്യുന്നതിന് ആവശ്യമായ പിന്തുണ നൽകിവരുന്നുണ്ട്. ഓൺലൈൻ പഠനത്തിലും "വീടൊരു പരീക്ഷണശാല" എന്ന ആശയം പ്രവർത്തികമാക്കി വരുന്നു.



സയൻസ് ക്ലബ്

   പരിസ്ഥിതി ക്ലബ്ബ്

   അപൂർവ ഔഷധങ്ങൾ നിറഞ്ഞ ഔഷധസസ്യ തോട്ടം സ്കൂളിന്റെ സമ്പത്താണ്.    പരിസ്ഥിതി ദിനാചരചരണത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിലും വീടുകളിലും വൃക്ഷതൈകൾ നട്ട് പരിപാലിച്ചു വരുന്നു.ശലഭോദ്യാനം ,ജൈവോദ്യാനം ഇവ സ്കൂൾ പരിസരത്തിനു ശോഭയേറുന്നു .മനോഹരമായ ജൈവ വൈവിധ്യങ്ങൾ ഷൂട്ട് ചെയ്തു ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചു പോരുന്നു.ഹരിത വിദ്യാലയം എന്ന പേര് അന്വർത്ഥമാക്കുന്ന പരിസ്ഥിതി പ്രവർത്തങ്ങൾ വിദ്യാലയത്തിൽ നടന്നു വരുന്നു.വിദ്യാർത്ഥികളിൽ ശാസ്ത്ര പാരിസ്ഥിതിക അവബോധം വളർത്തിയെടുക്കുക. എല്ലാ ജീവജാലങ്ങളും പ്രകൃതിയിൽ നിലനിൽക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുക. പരിസര മലിനീകരണത്തെക്കുറിച്ചും പരിഹാരമാർഗങ്ങളെക്കുറിച്ചും ബോധവത്കരിക്കുക. ആഹാരശീലങ്ങളുടെ ആരോഗ്യം നിലനിർത്തുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുക. പ്രകൃതി സംരക്ഷണം ഓരോരുത്തരുടേയും കടമയാണെന്ന ബോധം വളർത്തിയെടുക്കുക.


പരിസ്ഥിതി ക്ലബ്

   ഹെൽത്ത് ക്ലബ്

ജി യു പി  എസ്  കീച്ചേരി സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നുണ്ട്.കുട്ടികളുടെ ശാരീരികവും മാനസികവും ആയ ശേഷി വർധിപ്പിക്കാൻ ഇത് വളരെ സഹായകരമാണ്.ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ ഇനം പരിപാടികൾ നടത്തി വരുന്നു.കുട്ടികളെ ആരോഗ്യവാന്മാർ ആയി ഇരിക്കേണ്ടതിന്റെ ആവ്യശകതയും ശരിയായ ഭക്ഷണ രീതിയുടെ ആവശ്യകതയും അറിയിക്കുക എന്നത്  ഈ ക്ലബ്ബിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ് .

ഹെൽത്ത് ക്ലബ്


ഹിന്ദി ക്ലബ്

ഹിന്ദി ഭാഷയോട് കുട്ടികൾക്കു ആഭിമുഖ്യo വളർത്തുക എന്ന ഉദ്ദേശത്തോടെ ഹിന്ദി ക്ലബ് നടത്തി വരുന്നു .എല്ലാവർഷവും ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ഹിന്ദി ദിനാഘോഷവും നടത്തി വരുന്നു .കുട്ടികളെ സർഗാത്മക ശേഷി വികസിപ്പിക്കുന്നത്തിനായി മാസത്തിൽ ഹിന്ദി ക്ലബ് കൂടുകയും കുട്ടികൾക്ക് പദ്യം ചൊല്ലൽ ,പ്രസംഗം ,കഥ പറയൽ ,നാടകാവതരണം ,സമൂഹഗാനം തുടങ്ങി വിവിധ കല മത്സരങ്ങൾ അവതരിപ്പിക്കാനുള്ള വേദിയും ഒരുക്കുന്നു .ആഴചയിൽ ഒരു ദിവസം ഹിന്ദി അസംബ്ലി നടത്തി വരുന്നു .എല്ലാ വർഷവും ഹിന്ദി കൈയെഴുത്തു മാസിക ഇറക്കാറുണ്ട് .

ഹിന്ദി ക്ലബ്

ഗണിത ക്ലബ്

ജി യു പി എസ്  കീച്ചേരിയിൽ LP, UP തലങ്ങളിൽ വളരെ സജീവമായി ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു.ഗണിതം എന്ന വിഷയം ലളിതവും രസകരവും ആയ വിധത്തിൽ കുട്ടികൾക്ക് അനുഭവവേദ്യമാകുന്നത്തിനായി  വിവിധ പ്രവർത്തങ്ങൾ നൽകി വരുന്നു.വിവിധ മത്സരങ്ങൾ ,പ്രദർശനങ്ങൾ എന്നിവ ക്ലബ്ബിന്റെ ഭാഗമായി നടത്താറുണ്ട് .ഗണിതശാസ്ത്ര മേളകളിൽ  കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു.

ഗണിത ക്ലബ്

സോഷ്യൽ സയൻസ് ക്ലബ്

ജി യു പി എസ്  കീച്ചേരിയിൽ സോഷ്യൽ സയൻസ് ക്ലബ് സജീവമായി  പ്രവർത്തിച്ചു വരുന്നു.ദിനാചരങ്ങളോട് അനുബന്ധിച്ചു വിവിധ മത്സരങ്ങൾ ,പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിച്ചു  വരുന്നു .സ്കൂളിലെ കുട്ടികൾക്ക്  ശാസ്ത്രമേളകളിൽ ജില്ലാതലത്തിൽ നിരവധി സമ്മാനങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട് .

ലോക ജനസംഖ്യ ദിനത്തിന്റെ ഭാഗമായി പ്രസംഗ മത്സരവും ഹിരോഷിമ ദിനത്തിന്റെ ഭാഗമായി ക്വിസ് മത്സരവും നടക്കുന്നുണ്ട് .കൂടാതെ ഒക്ടോബര് ഗാന്ധി ജയന്തി ദിനത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഭാഗമായി ചിത്ര രചന ,പ്രദർശനം,പ്രസംഗം എന്നിവയും നടത്താറുണ്ട് .

സോഷ്യൽ സയൻസ് ക്ലബ്

ഐ ടി ക്ലബ്

ഐ ടി പഠനത്തിൽ കൂടുതൽ താല്പര്യം ജനിപ്പിക്കാൻ തക്കവണ്ണം കമ്പ്യൂട്ടർ ലാബ്‌ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

ഐ ടി ക്ലബ്

ഹലോ ഇംഗ്ലീഷ്

ഹലോ ഇംഗ്ലീഷിന്റെ അടിസ്ഥാനത്തിൽ എല്ലാ കുട്ടികളും ചേർന്നു ഇംഗ്ലീഷ് അക്ഷരചിത്രങ്ങൾ നിർമ്മിക്കുകയുണ്ടായി .കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ പുരോഗമനത്തിനും ആശയ വിനമായതിനും ഈ ക്ലബ് വളരെ ഉപകരിക്കുന്നുണ്ട്.കുട്ടികൾക്ക് ഭാഷ ശേഷി വളർത്തുന്നതിനായി റീഡിങ് കാർഡുകളും നൽകുന്നുണ്ട്

മലയാളം ക്ലബ്

മലയാളത്തിളക്കത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ദിവസവും വായനകാർഡുകൾ നൽകുകയും കുട്ടികൾ അത് വായിക്കുകയും ചെയ്യുന്നു .അക്ഷരചിത്രങ്ങളുടെ പതിപ്പ് കുട്ടികൾ ചേർന്ന് നിർമിക്കുകയും ചെയ്തു