സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/ലിറ്റിൽകൈറ്റ്സ്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളും ക്ലാസ്സ്‌ മുറികളും ഹൈടെക് ആയി മാറി. അതിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളിൽ ആരംഭിച്ച പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്. 2017-2018 അധ്യയന വർഷത്തിൽ നമ്മുടെ വിദ്യാലയത്തിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു.

അനിമേഷൻ, പ്രോഗ്രാമിങ്, മൊബൈൽ ആപ് നിർമാണം, ഗ്രാഫിക്സ് ഡിസൈനിംഗ്. മലയാളം കമ്പ്യൂട്ടിങ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു.

ലിറ്റിൽ കൈറ്റ്സ് 2019-22 ബാച്ചിൽ 29 കുട്ടികളും 2020-23 ബാച്ചിൽ 30 കുട്ടികളും അംഗങ്ങളായുണ്ട്.

2020 23 BATCH LK CAMP
44042__LK_CAMP.jpg

2020-2023 ബാച്ചിന്റെ പ്രിമിലറി ക്യാമ്പ് 20-01-2022 വ്യാഴാഴ്ച നടന്നു. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി ജയ ജ്യോതി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ്‌മാരായ ഷീജ ജാസ്മിൻ ടീച്ചറും സുജന ടീച്ചറും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നു.

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം

 
44042 LK