ഗവ. യു.പി.എസ് പുതിയങ്കം/ക്ലബ്ബുകൾ
ചെടിക്കൂട്ട്:
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചെടിക്കൂട്ട് ഡയറി എന്ന പ്രവർത്തനമാണ് പരിസ്ഥിതി ക്ലബ് നൽകിയത് മണ്ണിനോടും പ്രകൃതിയോടും കുട്ടികൾക്ക് താൽപര്യം തോന്നി കൃഷി ചെയ്യാനുള്ള ഉത്സാഹം വളർത്തിയെടുക്കുക എന്നതാണ് ഉദ്ദേശം. ജൂൺ 5 മുതൽ ഓഗസ്റ്റ് 5 വരെയുള്ള ഒരു പ്രവർത്തനമാണ് ഇത്. ഓരോ കുട്ടിയുടെ വീട്ടിലും ഒരു പച്ചക്കറി തൈ എങ്കിലും ജൂൺ അഞ്ചിന് നട്ടിരിക്കണം .അതിൻ്റെ വളർച്ച ഘട്ടങ്ങളുടെ ഫോട്ടോ എല്ലാ ഞായറാഴ്ചകളിലും ക്ലാസ് ടീച്ചർക്ക്അയച്ചുകൊടുക്കുകയും ഡയറിയിൽ രേഖപ്പെടുത്തുകയും വേണം .ഇവ ക്ലാസ് ടീച്ചറുടെ പരിശോധനയ്ക്കുശേഷം മികച്ചവ കണ്ടെത്തുന്നു. തുടർന്ന്ആഗസ്റ്റ് 17 കർഷക ദിനത്തിൽ ഈ കൃഷിയുടെ വിളവെടുപ്പ് ആയിരുന്നു. അതിനുശേഷം ഏറ്റവും നല്ല മികച്ച കുട്ടി കർഷകരെ കണ്ടെത്തി അവരെ അനുമോദിച്ചു.