ഗവ.എൽ പി എസ് ഇളമ്പ /സയൻസ് ക്ലബ്ബ്.
സയൻസ് ക്ലബ്ബ്
പ്രൈമറി കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്ര അഭിരുചി വികസിപ്പിക്കുന്നതിനും വേണ്ടി സ്കൂളിൽ ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചിരുന്നു .ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രധാന ദിനാചരണങ്ങൾ ,ശാസ്ത്ര ക്വിസ് ,ശാസ്ത്ര സാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയും ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു .
ചാന്ദ്ര ദിനാചരണം
ചാന്ദ്ര ദിനത്തിന് ക്വിസ്, വീഡിയോ പ്രദശനം, സൗരയൂഥം പുനരാവിഷ്കരണം എന്നിവ നടത്തി
ചാന്ദ്രദിനാഘോഷത്തോടനുബന്ധിച് അമ്പിളിച്ചേല് വീഡിയോ പ്രകാശനം , ചാന്ദ്രദിന പാട്ട് ,പോസ്റ്റർ രചന , ചാന്ദ്രദിന ക്വിസ് എന്നിവയും നടത്തി .
ദേശീയ ശാസ്ത്ര ദിനം
കുട്ടികളിൽ ശാസ്ത്രീയ അവബോധം വളർത്തുന്നതിനും പരീക്ഷണ നിരീക്ഷണങ്ങളിൽ അവരെ പ്രാപ്തരാക്കുന്നതിനും വേണ്ടി ഗവണ്മെന്റ് എൽ .പി .എസ . ഇളമ്പ യിൽ ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു. ശാസ്ത്ര ദിനങ്ങൾ ,ശാസ്ത്ര ക്വിസ് , ശാസ്ത്ര പ്രദർശനങ്ങൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടന്നു വരുന്നു . 2022-ഫെബ്രുവരി 28ദേശീയ ശാസ്ത്ര ദിനം വളരെ വിപുലമായി സ്കൂളിൽ ആചരിച്ചു . കുട്ടികളുടെ വൈവിധ്യങ്ങളായ പരീക്ഷണ നിരീക്ഷണങ്ങളും പ്രദർശനങ്ങളും ശാസ്ത്ര പ്രസംഗങ്ങളും ഉൾപ്പെടുത്തിയ ശാസ്ത്ര മേള കൊറോണ കാലത്തു കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു .