യു.എ. ബീരാൻ

Schoolwiki സംരംഭത്തിൽ നിന്ന്
15:52, 13 ഏപ്രിൽ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)

ഒരു രാഷ്ട്രീയപ്രവർത്തകനും കേരളത്തിലെ വിദ്യാഭ്യാസവകുപ്പുമന്ത്രിയുമായിരുന്നു യു.എ. ബീരാൻ (1925 മാർച്ച് 9 – 2001 മേയ് 31).[1]


നാല്പതുകളിൽ ഇൻഡ്യൻ സൈന്യത്തിലും അൻപതുകളുടെ ആദ്യസമയത്ത് ബോംബെയിൽ ഒരു ബ്രിട്ടീഷ് എഞ്ചിനിയറിംഗ് കമ്പനിയിലും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഇദ്ദേഹം പിന്നീട് മുസ്ലീം ലീഗിൽ ചേർന്ന് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു.

എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ 1978 ജനുവരി 27 മുതൽ 1978 നവംബർ 3 വരെ വിദ്യാഭ്യാസ സാമൂഹിക ക്ഷേമ മന്ത്രിയായി ബീരാൻ സേവനമനുഷ്ഠിച്ചു. 1982 മെയ് 24 മുതൽ 1987 മാർച്ച് 25 വരെ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയായിരുന്നു.

അവലംബം

"https://schoolwiki.in/index.php?title=യു.എ._ബീരാൻ&oldid=1810720" എന്ന താളിൽനിന്ന് ശേഖരിച്ചത്