എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
16:41, 24 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25055SNMHSS (സംവാദം | സംഭാവനകൾ)

എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം
വിലാസം
മൂത്തകുന്നം

എറണാകുളം ജില്ല
സ്ഥാപിതം26 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
24-12-201625055SNMHSS



ആമുഖം

വടക്കേക്കരയിലെ ജനങ്ങളുടെ ദുഃസ്ഥിതിക്ക് പരിഹാരമായി വക്കേക്കര എച്ച് എം ഡി പി കണ്ടെത്തിയ ഏക മാര്‍ഗ്ഗം സ്വന്തമായി ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിക്കുക എന്നതാണ്. സംസ്‌കൃത വിദ്യാഭ്യാസം പോരെന്നും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസമാവശ്യമാണെന്നും മനസ്സിലാക്കിയ സഭാനോതൃത്വം മുത്തുകന്നത്ത് ഒരു സര്‍ക്കാര്‍സ്‌കൂള്‍ സ്ഥാപിച്ചുകിട്ടുന്നതിനുള്ള പരിശ്രമമാണ് ആദ്യം ആരംഭിച്ചത്. സ്‌കൂളിനാവശ്യാമായ കെട്ടിടവും ഉപകരണങ്ങളും സൗജന്യമായി നല്‍കുകയും സര്‍ക്കാരില്‍ പലവിധ പ്രേരണകള്‍ നടത്തുകയും ചെയ്തതിന്റെ ഫലമായി 1897-ല്‍ മുത്തുകന്നത്ത് ആദ്യമായി ഒരു പ്രൈമറി സ്‌കൂള്‍ സ്ഥാപിച്ചു. ആര്‍ ഈശ്വരപിള്ളയുടെ അദ്ധ്യക്ഷതയില്‍ 26.07.1922ല്‍ പറവൂര്‍ വടക്കേക്കര എച്ച് എം ഡി പി സഭ ക്ഷേത്ര പരിസരത്തു കൂടിയ യോഗത്തില്‍ വച്ചു എസ് എന്‍ എം ഇംഗ്ലീഷ് മിഡില്‍ സ്‌കൂള്‍ ഉത്ഘാടനം ചെയ്യപ്പെട്ടു. സഭയുടെ പരിശ്രമ ഫലമായി ഈ വിദ്യാലയം 1934ല്‍ എസ് എന്‍ എം ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ആയി ഉയര്‍ന്നു. പിന്നീട് സ്‌ക്കൂളിന്റെ രൂപത്തിലും പേരിലും പല പരിവര്‍ത്തനങ്ങള്‍ വന്നു. മലയാളം പ്രഥമഭാഷയായി അതോടെ എസ് എന്‍ എം ഇംഗ്ലീഷ് ഹൈസ്‌കൂള്‍ എസ് എന്‍ എം ഹൈസ്‌കൂളായി. വളര്‍ച്ചയുടെ കാലഘട്ടങ്ങളുലൂടെ സഞ്ചരിച്ച ഈ സ്‌കൂള്‍ 1998 ല്‍ ഹയര്‍ സെക്കന്ററി സ്‌കൂളായി രൂപം കൊണ്ടു. 1500-ല്‍ പരം വിദ്യാര്‍ത്ഥികളും 65 അദ്ധ്യാപകരും 8 മറ്റൂജീവനക്കാരും ഈ സ്‌കൂളില്‍ സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

വടക്കേക്കര പഞ്ചായത്തില്‍ മൂത്തകുന്നം വില്ലേജില്‍ എന്‍ എച്ച് 17 നു സമിപത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. മികച്ച ടീമുകളെ വളര്‍ത്തിയെടുക്കുന്നതിനായി പ്രത്യേകപരിശീലനപരിപാടി സംഘടിപ്പിച്ചുവരുന്നു. വോളിബോൾ, ബാഡ്മിന്റൺ എന്നീ മേഖലകളില്‍ ദേശീയ തലത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടുണ്ട്.

യു പി ക്കും ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം നാല്പ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • റെഡ് ക്രോസ്.
  • സ്പോർട്സ്.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  മാത്ത്സ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഐ.ടി, ഹരിത എന്നീ   ക്ലബ്ബുകളിലെ പ്രവര്‍ത്തനം.
  • റീഡിംഗ് റൂം
  • ലൈബ്രറി


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1 ഒ കെ സുബ്രഹ്മണ്യന്‍.

2 നാരായണന്‍

3 ലക്ഷ്മണ അയ്യർ

4 രാജപ്പൻ നായർ

5 6 ആനി 7

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍