ജി.യു.പി.എസ്. ചളവ/അറബി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:33, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupschalava (സംവാദം | സംഭാവനകൾ) (' അറബിക് ക്ലബ് അറബി ഭാഷാ പഠനം ആസ്വാദ്യകരവും താ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അറബിക് ക്ലബ്

അറബി ഭാഷാ പഠനം ആസ്വാദ്യകരവും താല്പര്യജനകവും ആക്കുന്നതിന് ഉതകുന്ന നിരവധി പ്രവർത്തനങ്ങൾ അലിഫ് അറബിക് ക്ലബിന്റെ കീഴിൽ നടപ്പിലാക്കി വരുന്നു. ദിനാചരണങ്ങൾ ആഘോഷിക്കുന്നതോടൊപ്പം വിവിധ സബ് ജില്ലാ ജില്ലാ മത്സരങ്ങളിൽ വിദ്യാർത്ഥികളെ മത്സരിപ്പിക്കുകയും സ്കൂളിന്റെ പേരും പ്രശസ്തിയും സംസ്ഥാന തലങ്ങളിൽ വരെ എത്തിക്കുന്നതിൽ അലിഫ് ക്ലബ് വലിയ പങ്ക് വഹിക്കുന്നു.

സംസ്ഥാന അലിഫ് സംഘടിപ്പിച്ച മാഗസിൻ നിർമ്മാണ മത്സരത്തിൽ സ്കൂളിലെ അലിഫ് ക്ലബ് പുറത്തിറക്കിയ അലിഫ് മാഗസിനുകൾ തുടർച്ചയായി അവാർഡിനർഹമായി.

ദിനാചരണപ്രവർത്തനങ്ങൾ.....

ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാദിനം. അറബി ഭാഷയുടെ പ്രാധാന്യം കുട്ടികളെ ബോധ്യ പ്പെടുത്തുന്നതിനും അറബി ഭാഷയുടെ സംസ്കാരം പുതു തലമുറക്ക് കെെമാറുന്നതിനും വർഷം തോറും അറബി ഭാഷാദിനം സമുചിതമായി ആഘോഷിച്ച് വരുന്നു. ആയതിന്റെ ഭാഗമായി തനതു വർഷവും വെെവിധ്യമായ പരിപാടികളോടെ ഭാഷാദിനം കൊണ്ടാടുകയുണ്ടായി. അറബിക് ഭാഷാ മര അലങ്കരിക്കൽ, പ്ലേകാർഡ് നിർമ്മാണം, അറബിക് ക്വിസ്സ്, കാലിഗ്രാഫി പ്രദർശനം, അറബിക് ദിന റേഡിയോ പരിപാടി.... തുടങ്ങി നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിക്കുകയുണ്ടായി.