ജി യു പി എസ് പിണങ്ങോട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:18, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15260 (സംവാദം | സംഭാവനകൾ) (വിവരം ചേർത്തു.)

വിദ്യാലയം ഇന്ന് നൂറ്റി പതിനാറാം വർഷത്തിലേക്ക് കടക്കുമ്പോൾ ഭൗതിക സാഹചര്യത്തിൽ ഒരു കുതിച്ചുചാട്ടം തന്നെ ഈ വിദ്യാലയത്തിൽ ഉണ്ടായിട്ടുണ്ട്.അതി മനോഹരമായ ഭൂപ്രകൃതിയാൽ വിദ്യാലയം അനുഗ്രഹീതമാണ്.ജനസാന്ദ്രത ഏറെയുള്ള പിണങ്ങോട് പ്രദേശത്തെ സമൂഹത്തിന്റെ എന്നത്തെയും പ്രതീക്ഷയായിരുന്നു ഈ വിദ്യാലയം.എച്ച് എം നുംഅധ്യാപകർക്കും പിന്തുണയായി ശക്തമായ ഒരു എസ് എം സിയും ക്ലാസ് പി ടി എയും ഉള്ളത് വിദ്യാലയത്തിൻെറ പ്രവർത്തനത്തെ മികവുറ്റതാക്കുന്നു.പഠന, പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ സാധിക്കുന്നതും രക്ഷിതാക്കളുടെ പിന്തുണ ഉള്ളതുകൊണ്ട് മാത്രമാണ്.സബ്ജില്ല, ജില്ലാതല മത്സരങ്ങൾ ,ക്വിസ് മത്സരങ്ങൾ, പ്രബന്ധ മത്സരങ്ങൾ, പ്രൊജക്റ്റ് മത്സരങ്ങൾ, വിദ്യാരംഗം മത്സരങ്ങൾ വിവിധ മേളകൾ ,പഞ്ചായത്ത് തല മേളകൾ എന്നിവയിലെല്ലാം വർഷങ്ങളായി ഈ വിദ്യാലയം മുന്നിട്ടുനിൽക്കുന്നു.വർഷങ്ങളായി തൊട്ടടുത്ത വിദ്യാലയത്തിൽ എസ് എസ് എൽ സി ക്ക് മികച്ച വിജയം നേടി വിജയിക്കുന്നവരിൽ ഭൂരിഭാഗവും ഈ വിദ്യാലയത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി പോകുന്നവരാണ്. കലാ മേളകളിലും സാഹിത്യ മത്സരങ്ങളിലും ശാസ്ത്രമേളകളിലും സബ്ജില്ലാതല ജില്ലാതലത്തിലും മികവാർന്ന വിജയം കൈവരിക്കാറുണ്ട്.

അംഗീകാരങ്ങൾ

  • 2019- 20 വർഷത്തിൽ വൈത്തിരി സബ് ജില്ലയിൽ അറബി കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ
  • 2020-21 ൽ ഇൻസ്പയർ അവാർഡ് ആവണി കെ എസ്
  • 2020-21 ൽ ജില്ലാതല ഗണിതപൂക്കള ഡിസൈൻ മത്സരം രണ്ടാം സ്ഥാനം ഹനാൻ പി.
  • 2019- 20 വർഷത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി യിൽ വൈത്തിരി സബ്ജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
  • 2018 -19 വർഷത്തിൽ സബ്ജില്ലാ കലോത്സവത്തിൽ റണ്ണേഴ്സ് അപ്പ്
  • 2016 സ്കൂൾ തല മികവ് പ്രവർത്തനം ഒന്നാം സ്ഥാനം
  • 2014- 15 സാമൂഹ്യശാസ്ത്രമേള എൽപി സബ്ജില്ലാ ജില്ലാ ഒന്നാം സ്ഥാനം
  • 2018- 19 ലെ നെറ്റ് ബോളിലും ഫുട്ബോളിലും വിദ്യാർത്ഥികൾ വിജയം നേടി
  • 2005 ശാസ്ത്രമേള സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം
  • 2011 ഗണിതമേള സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം
  • 2014- 15 പ്രവർത്തിപരിചയമേള സബ്ജില്ലാതലം രണ്ടാം സ്ഥാനം
  • സംസ്ഥാനതലത്തിൽ മെറ്റൽ കാർവിംഗ് രണ്ടാം സ്ഥാനം
  • അക്കാദമിക് മേഖലയിലും കലാ മേഖലയിലും പുരോഗതി
  • ശാസ്ത്ര ഗണിതശാസ്ത്ര കലാകായിക രംഗങ്ങളിൽ മികവ്
  • എൽഎസ്എസ്, യുഎസ്എസ് വിജയം
  • എൽഎസ്എസ്, യുഎസ്എസ് മികവാർന്ന വിജയം

എൽഎസ്എസ്(2018-2019)

സഹലുദീൻ

അമീൻ ദിയാസ്

എൽഎസ്എസ്(2019-2020)

സിദറത്തുൾ മുൻതഹ

നിവേദ്യ സി ജെ

നെഫ ഷാജഹാൻ

രഹന വി