കൂടുതൽ വായനക്ക്...ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
22:03, 25 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44017stthomas (സംവാദം | സംഭാവനകൾ)

അമ്പൂരി എന്ന മലയോര ഗ്രാമത്തിൽ കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരേ ഒരു ഹൈ സ്‌കൂൾ ആണ് സെന്റ് തോമസ് എച്ച്.എസ്.എസ്. യു പി ,ഹൈ സ്കൂൾ വിഭാഗങ്ങളിലായി ആയിരത്തോളം കുട്ടികൾ ഇവിടെ പഠിക്കുന്നു. ഇംഗ്ളീഷ്, മലയാളം മേടിയങ്ങളിലായി 21 ഡിവിഷനുകൾ ഇവിടെ ഉണ്ട്. 12 ഹൈ സ്കൂൾ ക്ലാസ്സുകളും, 9 യു പി ക്ലാസ്സുകളും ഇവിടെ ഉണ്ട്.31 അധ്യാപകർ ഹൈ സ്കൂളിലും 11 അധ്യാപകർ ഹയർ സെക്കൻഡറിയിലും പഠിപ്പിക്കുന്നു.

സർക്കാരിൻറെ എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ടാണ് എൻറെ സ്കൂൾ പ്രവർത്തിക്കുന്നത് .കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി , സയൻസ് ലാബ് ,,മാത്‌സ്‌ലാബ് ,സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവയും,ഓപ്പൺ ഓഡിറ്റോറിയവും ,ശുചിമുറികളും ,കളിസ്ഥലവും ഒരു പൂന്തോട്ടവും ഈ സ്കൂളിലുണ്ട് .വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനായി സ്കൂളിൻറെതായ 1 വാഹന ഒരുക്കിയിട്ടുണ്ട് .തികച്ചും വൃത്തിയായും മികവുറ്റ രീതിയിലും വിദ്യാർത്ഥികൾക്ക് ഭക്ഷണം തയ്യാറാക്കി നൽകി വരുന്നു . സംസ്‌കൃതം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി പഠിപ്പിക്കുന്നത്.

കലാപരമായും കായികപരമായും ,വിവര സാങ്കേതിക രംഗത്തും വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം നൽകുന്നുണ്ട് ,കുട്ടികളുടെ മനസികോല്ലാസത്തിനായി കരാട്ടെ ,യോഗ,സ്കൗട്ട് എന്നീ ക്ലാസ്സുകളും ഈ വിദ്യാലയത്തിൽ നടത്തി വരുന്നുണ്ട് .പൊതുവിൽ നല്ല നിലവാരം പുലർത്തിവരുന്നു .വികസനത്തിൻടെ പാതയിലാണ് സ്കൂൾ

"https://schoolwiki.in/index.php?title=കൂടുതൽ_വായനക്ക്...ചരിത്രം&oldid=1695129" എന്ന താളിൽനിന്ന് ശേഖരിച്ചത്