എസ്. എം. എം. എച്ച്. എസ്. എസ് രായിരിമംഗലം
ഈ താള് തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
എസ്. എം. എം. എച്ച്. എസ്. എസ് രായിരിമംഗലം | |
---|---|
വിലാസം | |
താനൂര്‍ മലപ്പുറം ജില്ല | |
സ്ഥാപിതം | 26 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
24-12-2016 | 50017 |
ചരിത്രം
മലപ്പുറം ജില്ലയിലെ താനൂര്‍ കടലോര മേഖല സാമ്പത്തികമായും സാമൂഹികമായും സാംസാകാരികമായും ഏറെ പിന്നിലായിരുന്നു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിപ്പെടാതെ നിരക്ഷതയും അജ്ഞതയും മാത്രം ശേഷിക്കുന്ന ഒരു സമൂഹമായിരുന്നു ഇവിടെയുണ്ടായിരുന്നത്.ഇവിടത്തെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി സ്ഥാപിച്ചതാണ് ഈ സ്കുള്. 1979 ല്‍ താനൂര്‍കടലോര മേഖലയില്‍ സ്ഥാപിക്കപ്പെട്ട ഈ എയിഡഡ് വിദ്യാലയത്തിന്റെ പൂര്‍ണനാമധേയം സെയ്താലിക്കുട്ടി മാസ്റ്റര്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍ രായിരിമംഗലം എന്നാണ്.
ഭൗതികസൗകര്യങ്ങള്
2332 കുട്ടികള്‍ 8,9,10 ക്ലാസ്സുകളിലായി പഠിക്കുന്നു. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ 4 വിഷയവിഭാഗങ്ങളിലായി 452 കുട്ടികളും ഇവിടെ വിദ്യാഭ്യാസം നടത്തി വരുന്നു.അങ്ങനെ ആകെ 2784 കുട്ടികളാണ് ഈ വിദ്യാലയത്തില്‍ പഠനം നടത്തി വരുന്നത്.57 ക്ലാസ് മുറികള്‍, ഓഡിയോ വിഷ്വല്‍ തിയേറ്റര്‍(സ്മാര്‍ട്ട് ക്ലാസ് റൂം) വായന മുറി,ഗ്രന്ഥശാല,2 കമ്പ്യൂട്ടര്‍ ലാബുകള്‍, സയന്‍സ് ലാബ്, സ്പോര്‍ട്സ് റൂം ആവശ്യമായത്ര കുടിവെള്ള സംവിധാനം ബാത്ത്റൂം,ഉച്ചഭക്ഷണത്തിനുള്ള അടുക്കള, ഒരു ഓഫീസ്, 2 സ്റ്റാഫ് റൂം.എന്നീ സംവിധാനം ഇവിടെയുണ്ട്. ടെലിവിഷന്‍, ഡി.വി.ഡി, എല്‍.സി.ഡി. പ്രൊജക്റ്ററുകള്‍ ,ടേപ് റിക്കോര്‍ഡര്‍ എന്നീ പഠന സഹായ ഉപകരണങ്ങളും ലഭ്യമാണ്. ആകെ 105 അധ്യാപകരും 9 അനധ്യാപകജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു.കുട്ടികളുടെ യാത്രാസൗകര്യത്തിനായി സുസജ്ജമായ 4 സ്ക്കൂള് ബസ്സുകള്‍ താനൂരിന്റെ വിവിധഭാഗങ്ങളിലേക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ജൂനിയര്‍ റെഡ് ക്രോസ്
* നാഷനല്‍ സര്‍വീസ് സ്ക്കീം * കരിയര്‍ഗൈഡന്‍സ് * അഡോളസന്‍സ് കൗണ്‍സിലിംഗ്
മാനേജ്മെന്റ്
മൗലാനാ ആസാദ് എഡ്യുക്കേഷനല്‍ &ചാരിറ്റബിള്‍ ട്രസ്റ്റാണ് സ്കൂളിന്റെ നിയന്ത്രണം കൈകാര്യം ചെയ്യുന്നത്. ശ്രീ പി സതീശന് മാസ്റ്ററാണ് സ്കൂളിന്റെ അക്കാദമികവും, ഭരണപരവുമായ കാര്യങ്ങളെ നിയന്ത്രിക്കുന്നത്.
മുന്‍ സാരഥികള്‍
പ്രഥമാധ്യാപകരായി ശ്രീ ബാവുട്ടി മാസ്റ്റര്‍ ,ശ്രീ പി വി മൊയ്തീന് മാസ്റ്റര്‍, ശ്രീമതി എ എന്‍ ഗിരിജകുമാരി എന്നിവരാണ് സ്കുളിനെ നയിച്ചത്.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- 37 വര്‍ഷത്തെ പാരമ്പര്യമുള്ള ഈ വിദ്യാലയത്തില്‍ പഠിച്ച പലരും ഇന്ന് ഉന്നത നിലയിലെത്തിയിട്ടുണ്ട്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.