എസ്. ആർ. ജെ. എ. എൽ. പി. എസ്. ഈശ്വരമംഗലം/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
" ഗ്രാമശ്രീ"

ജൈവ അരി..
"ആരോഗ്യ സംരക്ഷണത്തിന്
വിഷരഹിത ഭക്ഷണ"മെന്ന ലക്ഷ്യത്തിനായ്
ശ്രീരാമജയത്തിലെ
കുരുന്നുകളുടെ ചെറിയ ഇടപെടലുകളുടെ
തിളക്കമേറിയ വിജയം..
ഇന്നത്തെ മുന്നാഴിക്കുന്നിലെ പ്രഭാതത്തിനൊരു
വല്ലാത്ത പ്രത്യേകത യുണ്ടായിരുന്നു...
വിദ്യാലയത്തിനടുത്താണ് അമ്പാഴപ്പുള്ളി പാടം.. അവിടത്തെ രണ്ടേക്കറിൽ അവർ വിത്തെറിഞ്ഞു.. ഞാറ്റടി തീർത്തു....
ഉത്സവമേള
ത്തോടെയുള്ള
നടീലും , കൊയ്ത്തും...
ഒപ്പം മുൻഗാമികളും
നാട്ടുകാരും....

PM FOUNDATION അവാർഡ് കേരളത്തിൽ നിന്നും തിരഞ്ഞെടുത്ത മികച്ച പത്ത് വിദ്യാലയങ്ങളിൽ നമ്മുടെ വിദ്യാലയവും.....


പുതുവെട്ടം കുട്ടികളുടെ മാസിക

കുഞ്ഞുങ്ങളുടെ ഉത്സവം ഇത്തവണ മഴയുത്സവം

കുളക്കാടൻ മലയുടെ വശ്യസൗന്ദര്യം ആസ്വദിച്ച് കുരുന്നുകൾ...
നാലാം ക്ലാസ്സിലെ വിദ്യാർഥികൾക്കായ് ഒരുക്കിയ പഠനയാത്രയിൽ നിന്ന്.

ഗ്രാമത്തണലിലെ പരിസ്ഥിതി സൗഹൃദ ജീവിതം. പരിസ്ഥിതി സൗഹൃദ വ്യവസായം.
ശ്രീ. വലമ്പിലിമംഗലം പുലിക്കോട്ടിൽ രവി എന്ന കർഷകന്റെ പണിശാലയിലേക്ക്..... അനുഭവങ്ങളും അറിവുകളും തേടി നമ്മുടെ വിദ്യാലയത്തിലെ പരിസ്ഥിതി ക്ളബ്ബ് അംഗങ്ങളുടെ പഠനയാത്ര..

"അമ്പാഴപ്പുള്ളി പാടത്ത് കുട്ടിക്കർഷകരുടെ കൊയ്ത്തുത്സവം.."
ആരോഗ്യ ജീവിതത്തിന് വിഷരഹിത ഭക്ഷണം എന്ന സന്ദേശവുമായി ശ്രീരാമജയം എ.എൽ.പി.സ്ക്കൂൾ വിദ്യാർത്ഥികൾ സംഘടിപ്പിച്ച കൊയ്ത്തുത്സവം ശ്രദ്ധേയമായി.
വട്ടികളും മുറവും കൊണ്ട് അവിചാരിതമായി കൊയ്ത്തുപാടത്ത് വിൽപ്പനക്കെത്തിയ അതിഥി പരമ്പരാഗത കൃഷി ജീവിതത്തിന്റെ
സ്മരണകൾ കുട്ടികൾക്ക് പകർന്നു നൽകിയപ്പോൾ പാടവരമ്പിൽ നിറഞ്ഞത് നാട്ടു നന്മയുടെ പൊൻ വെളിച്ചം......
ഈശ്വരമംഗലം ശ്രീരാമജയം എ.എൽ.പി സ്ക്കൂളിലെ കുട്ടിക്കർഷകർ സ്വന്തമായി കൃഷിയിറക്കിയിരുന്ന
സ്ക്കൂൾ പരിസരത്തെ അമ്പാഴപ്പുള്ളി പാടശേഖരത്തിൽ ഉത്സാന്തരീക്ഷത്തിൽ നടത്തിയ കൊയ്ത്തുത്സവം ക്ലാസ് മുറികൾക്ക് പുറത്തുള്ള പാഠശാലകളിലെ അറിവുകളും അനുഭവങ്ങളും തിരിച്ചറിയാൻ കുട്ടികൾക്ക് വഴിയൊരുക്കി.

നവകേരള സൃഷ്ടിയുടെ പ്രതീകമായി ഞാറുകൊണ്ട് ഹരിത കേരളം തീർത്ത് ഈശ്വരമംഗലം ശ്രീരാമജയം എ.എൽ.പി.സ്കൂൾ..
വിദ്യാലയത്തിന്റെ നേതൃത്വത്തിൽ സ്വന്തമായി രാസവള രഹിതമായി കൃഷിചെയ്യുന്ന അമ്പാഴപ്പുള്ളി പാടത്താണ് വിദ്യാർത്ഥികൾ ഞാററടിയിൽ നിന്ന് പറിച്ചെടുത്ത ഞാറുകൊണ്ട്, പ്രളയാനന്തരം തകർന്ന നാടിനെ ഒന്നായി നിന്ന് തിരിച്ചുപിടിച്ച് അതിജീവനത്തിലൂടെയുള്ള നവകേരള നിർമ്മാണത്തിന്റെ പ്രതീകാത്മക സൃഷ്ടി നിർമ്മിച്ചത്.
അദ്ധ്വാന ശീലത്തോടൊപ്പം മണ്ണിനെ സ്നേഹിച്ചു കൊണ്ട് , പരിസ്ഥിതി സൗഹൃദത്തിന്റെയും, വിഷരഹിത ഭക്ഷണത്തിന്റെയും പുതിയ കേരളത്തിന്നായുള്ള പ്രതീക്ഷകളെ അവതരിപ്പിച്ചുകൊണ്ടുള്ള ശ്രീരാമജയത്തിലെ കുരുന്നുകളുടെ സർഗ്ഗ സൃഷ്ടി മാതൃകാപരമായി..

ഗണിത വിജയം
കുട്ടികളിൽ ഗണിതാശയങ്ങൾ രൂപീകരിക്കുന്നതിനും ഗണിത പഠനം ലളിതമാക്കുന്നതിനുമായി ലളിതം ഗണിതം പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ശ്രീ ജയശങ്കരൻ മാഷ് നയിച്ച ലളിതം ഗണിതം ക്ലാസിൽ കുട്ടികൾ കളിച്ചും പഠിച്ചും ഗണിത മാധുര്യം നുണഞ്ഞു. നിത്യ ജീവിതത്തിൽ ഗണിതത്തിന്റെ പ്രാധാന്യവും നമ്മുടെ ദൈനം ദിനത്തിൽ ഗണിതത്തിന്റെ കടന്നു വരവും ഓരോ കുട്ടിയുടേയും അനുഭവങ്ങളുടെ വെളിച്ചത്തിൽ അവർക്ക് ബോധ്യപ്പെടുത്തി കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചു....

വായനാ വസന്തം
നിത്യ ജീവിതത്തിൽ വായനയുടെ പ്രാധാന്യം വഹിക്കുന്ന പങ്ക് എപ്രകാരമാണെന്നും നല്ല വായനയിലേക്കുള്ള ചവിട്ടു പടികൾ എന്തൊക്കെയെന്നും കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാലയത്തിൽ വായനാ വസന്തം നടത്തിയത്. കുട്ടി കഥകളും കവിതകളും രചനകളും കൊണ്ട് കുട്ടികളിൽ ഒരു വസന്താനുഭവം തന്നെ സൃഷ്ടിക്കാൻ സാധിച്ചു. വാർഡ് മെമ്പർ ശ്രീ. ദ്വാരകാനാഥ് നയിച്ച ക്ലാസിൽ കുട്ടികളും അധ്യാപകരും പങ്കാളികളായി

'ജീവാമൃതം' നിർമാണ ഏകദിനപരിശീലനം നൽകി

പാടങ്ങളെ പാഠങ്ങളാക്കി മാറ്റി സ്വന്തം ബ്രാൻഡിൽ ജൈവ അരിയുമായി ശ്രീരാമജയം എ.എൽ.പി.സ്ക്കൂൾ
ജൈവ ജീവിതത്തിന്റെ സന്ദേശവും തൊഴിലിന്റെ മഹത്വവും പഠന പ്രവർത്തനങ്ങളുടെ ഭാഗമാക്കി ശ്രീരാമജയം എ.എൽ.പി.സ്ക്കൂൾ വിളയിച്ച പൊൻ മണി നെല്ല് കുത്തി അരിയാക്കിയ ഹരിതം ജൈവ അരി യുടെ വിപണനോദ്ഘാടനം ശ്രീകൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.രാജിക നിർവ്വഹിച്ചു.
35 ശതമാനം തവിട് നിലനിർത്തിയാണ് തയ്യാറാക്കിയിട്ടുള്ളത്.
പൂർണ്ണമായും ജൈവരീതി പ്രയോഗിച്ചു കൊണ്ട് ഒരേക്കർ പാടത്ത് *പൊൻ മണി" വിത്താണ് വിദ്യാലയം കൃഷിയിറക്കിയത്. കോ വിഡ് തരംഗം ഉണ്ടാകുന്നതിന് മുൻപ് മൂന്നു വർഷം തുടർച്ചയായി ഈ വിദ്യാലയം ഇത്തരത്തിൽ സ്വന്തമായി കൃഷിയിറക്കി അരിയാക്കി മാറ്റി ആവശ്യക്കാർക്ക് നൽകിയിരുന്നു.

ഹരിതം ജീവനവ്യാപന പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീരാമജയം എ.എൽ.പി.സ്ക്കൂളിലെ വിദ്യാർത്ഥികൾ നട്ട പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. വെള്ളരിക്ക, വെണ്ട, ചീര തുടങ്ങിയവയാണ് പച്ചക്കറി കൃഷി ചെയ്തത്. വിദ്യാലയത്തിൽ വേനൽക്കാല പച്ചക്കറിയായി 50 ഗ്രാബാഗിൽ വിവിധ ഇനം പച്ചക്കറികളും നട്ടു വളർത്തുന്നുണ്ട്..
വിളവെടുത്ത പച്ചക്കറികളിൽ ഒരു ഭാഗം പാലിയേറ്റീവ് കുടുംബങ്ങൾക്ക് നൽകുന്നുണ്ട്


നെല്ലിനങ്ങളുടെ ജീൻ ബാങ്കറെ തേടി ശ്രീരാമജയത്തിലെ വിദ്യാർത്ഥികൾ...
കേരളത്തിലെ വയനാടൻ പൈതൃക നെൽ വിത്ത് സംരക്ഷകനും പ്രകൃതി സംരക്ഷണപ്രവർത്തനങ്ങളിൽ സ്വയം മാതൃക തീർത്ത വയനാട്ടിലെ ചെറുവയൽ രാമന്റെ കൃഷിയിടം തേടി ശ്രീരാമജയം എ.എൽ പി സ്കൂൾ വിദ്യാർത്ഥികൾ ...
മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി
കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും തേടിയുള്ള " ഹരിതം :" പദ്ധതിയിലെ യാത്രകൾക്കിടയിലാണ്
ഈ പ്രകൃതിയുടെ കൂട്ടുകാരനെ തേടി വിദ്യാർത്ഥികൾ എത്തിയത്.
വയനാടൻ നെൽകൃഷി രീതികൾ, ഔഷധ ഗുണമുള്ള നെൽ വിത്തുകൾ, മണ്ണിന്റെ ഫലപുഷ്ടി .
മഴ വെള്ള സംരക്ഷണം തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
90 മുതൽ 180 വരെ മൂപ്പുള്ള
വെളിയൻ, ചേററു വെളിയൻ, ചെന്താടി, ചെമ്പകം, മരതൊണ്ടി,
ചോമാല, അടുക്കൻ, ഗന്ധകശാല,
ഓണ ചണ്ണ, പാൽ തൊണ്ടി, രക്തശാലി കുങ്കുമ ശാലി, വെതാണ്ടം, കല്ലടിയാരൻ , കുന്നും കൊളമ്പൻ , തൊണ്ണൂറാം തൊണ്ടി, കുഞ്ഞുഞ്ഞി, കറത്തൻ ,
ഉരുണി കയ്മ, വെളുമ്പായ, കനലി......എന്നിങ്ങനെയുള്ള അറുപതോളം വിത്തിനങ്ങൾ രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ പാരമ്പര്യ രീതിയിൽ നഞ്ചകൃഷി ചെയ്ത് സംരക്ഷിക്കുന്ന കർഷകനാണ് ചെറുവയൽ രാമൻ .....