സെന്റ് പോൾസ് എച്ച്. എസ്.എസ് വെളിയനാട്/ജൂനിയർ റെഡ് ക്രോസ്
ജൂനിയർ റെഡ് ക്രോസ് റെഡ് ക്രോസ് സൊസൈറ്റിയുടെ കുട്ടികളുടെ സംഘടനയാണ് ഇത് . ഹൈസ്കൂൾ വിഭാഗത്തിലുള്ള കുട്ടികൾക്കാണ് ഇതിൽ അംഗത്വം ഉള്ളത്. ആരോഗ്യം ,സേവനം, സൗഹൃദം എന്നിവയാണ് ഈ സംഘടനയുടെ മോട്ടോ. മൂന്ന് മേഖലകളിലാണ് ഈ സംഘടന സേവനം അനുഷ്ഠിക്കുന്നത്.
I. ഫസ്റ്റ് എയ്ഡ് II.റോഡ് ആൻഡ് സേഫ്റ്റി III.ഫയർ ആൻഡ് റെസ്ക്യൂ
കുട്ടികളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു
സ്റ്റാൻഡേർഡ് 8 - A Level
സ്റ്റാൻഡേർഡ് 9 - B Level
സ്റ്റാൻഡേർഡ് 10- C Level
സ്കൂളിൽ ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ പക്ഷികൾക്ക് ഒരു പാനപാത്രം എന്ന പദ്ധതി നടത്തിവരുന്നു. വേനൽക്കാലത്ത് വെള്ളം കിട്ടാതെ വലയുന്ന പറവ ജാലങ്ങൾക്ക് വെള്ളം നൽകുന്ന മാതൃകാ പദ്ധതിയാണിത്. ഇതുകൂടാതെ ഫസ്റ്റ് എയ്ഡ്നെക്കുറിച്ചും സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനത്തെക്കുറിച്ചും ക്ലാസുകൾ നൽകി.