എ.എൽ.പി.എസ്. വെള്ളൂർ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2020 -21 എൽ.എസ്.എസ് പരീക്ഷാ ഫലം
2020 -21 വർഷത്തെ LSS പരീക്ഷയിൽ സ്കൂളിലെ കുട്ടികൾക്ക് ചരിത്ര വിജയം കൈവരിക്കാൻ കഴിഞ്ഞു.19 കുട്ടികളാണ് പരീക്ഷയെഴുതിയത്.15 കുട്ടികൾക്ക് പരീക്ഷ വിജയിച്ചു.ഈ കുട്ടികൾക്ക് അധ്യാപകർ പ്രത്യേക കോച്ചിങ് നൽകിയിരുന്നു.രാത്രികാല ക്ലസ്സുകൾ സംഘടിപ്പിച്ചിരുന്നു.അധ്യാപകരും,രക്ഷിതാക്കളും.കുട്ടികളും ഒന്നായി പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ ചരിത്ര വിജയം.
LSS വിജയികളുടെ ഫോട്ടോ കാണുവാൻ ഇവിടെ CLICK ചെയ്യൂ.
2019-20 കലോത്സവ ജേതാക്കൾ
അവസാനമായി നടന്ന 2019 -20 പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് കലോത്സവത്തിൽ അറബിക് കലാമേളയിലും ജനറൽ വിഭാഗം കലാമേളയിലും ജേതാക്കളായി.ഇതേ വർഷത്തെ മലപ്പുറം സബ്ജില്ലാ കലാമേളയിൽ അറബിക് കലോത്സവത്തിൽ മൂന്നാം സ്ഥാനവും ,ജനറൽ കലോത്സവത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി.
«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«
എയറോബിക്സ്
2019 -20 വർഷത്തിൽ പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് നടത്തിയ എയറോബിക്സ് മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.ഇതേ വർഷത്തിൽ മലപ്പുറം സബ്ജില്ലാ തല എയറോബിക്സ് മത്സരത്തിൽ BEST പെർഫോമൻസിനുള്ള അവാർഡ് കരസ്ഥമാക്കി.
♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠
പാലിയേറ്റീവ് ദിനം
ജനുവരി 15 പാലിയേറ്റീവ് ദിനത്തിൽ പൂക്കോട്ടൂർ പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന സ്പർശം പാലിയേറ്റിവ് ക്ലിനിക്കിലേക്ക് കുട്ടികളും അധ്യാപകരും ചേർന്ന് 5340 രൂപ സമാഹരിച്ചു നൽകി.പൂക്കോട്ടൂർ പഞ്ചായത്തിൽ പ്രൈമറി വിഭാഗത്തിൽ ഏറ്റവും കൂടുതൽ പണം സമാഹരിച്ചുനൽകിയത് നമ്മുടെ സ്കൂളാണ്.