ഗവ. വി എച്ച് എസ് എസ് വാകേരി/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

1984ൽ ആണ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തത്. പുതിയ കെട്ടിടം നിർമ്മിച്ചതോടെ അടിസ്ഥാനവികസനത്തിൽ മുന്നേറ്രം ഉണ്ടാവുകയും ഇന്നാട്ടിലെ കുട്ടികളുടെ തുടർപഠനത്തിന് സാഹചര്യമാവുകയും ചെയ്തു. മൂന്നു ഡിവിഷനുകൾ വീതമാണ് ആദ്യകാലത്ത് ഹൈസ്കൂളിൽ ഉണ്ടായിരുന്നത്. പിന്നീട് കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും ഡിവിഷനുകൾ കൂടുകയും ചെയ്തു. 15 ഡിവിഷനുകൾ ഉണ്ടായിരുന്ന കാലവും സ്കൂളിന് ഉണ്ടായിരുന്നു. ഇക്കാലത്ത് ഡിവിഷൻ കുറയുകയും ആകെ ഏഴെണ്ണമാണ് നിലവിലുള്ളത്. 258 കുട്ടികളാണ് ഹൈസ്കൂളിൽ നിലവിലുള്ളത്.

എംഎസ്ഡിപി കെട്ടിടോദ്ഘാടനം

2019 ഡിസംബറിലാണ് എംഎസ്ഡിപി ഫണ്ടിൽ ഉൾപ്പെടുത്തി 12000000 (ഒരുകോടി ഇരുപത് ലക്ഷം )രൂപ ചെലവിൽ ഹൈസ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ച്ത്. വയനാട് എം പി ശ്രീ ഗാഹുൽഗാന്ധിയാണ് കെട്ടിടോദ്ഘാടനം നിർവഹിച്ചത്. എംഎൽഎ ശ്രീ ഐ സി ബാലകൃഷ്ണൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് , ബ്ലോക്ക് പ്രസിഡന്റ് ശ്രീ ദിലീപ്കുമാർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രുഗ്മിണി സുബ്രഹ്മണ്യൻ, വാർഡ്മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു. രാഹുൽഗാന്ധിയുടെ പ്രസംഗം വിവർത്തനം ചെയ്തത് ഈ സ്കൂളിലെ വിദ്യാർത്ഥിയായ കുമാരി പൂജ സുധീഷ് ആണ്. വളരെ വർണശബളമായ പരിപാടി ആയിരുന്നു ഇത്.

https://www.youtube.com/watch?v=Tz0S4oVGefw

അദ്ധ്യാപകർ