ജി എം എൽ പി എസ് വാവാട്/അംഗീകാരങ്ങൾ
![](/images/thumb/2/28/%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC%E0%B4%A3%E0%B5%8D%E0%B4%A3_%E0%B4%B9%E0%B5%8B%E0%B4%82_%E0%B4%B2%E0%B5%88%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B1%E0%B4%BF_47438-4.jpg/380px-%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC%E0%B4%A3%E0%B5%8D%E0%B4%A3_%E0%B4%B9%E0%B5%8B%E0%B4%82_%E0%B4%B2%E0%B5%88%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B1%E0%B4%BF_47438-4.jpg)
![](/images/thumb/3/3b/HOME_LIBRARY_MIHJAN.jpg/228px-HOME_LIBRARY_MIHJAN.jpg)
![](/images/thumb/a/aa/HOME_LIBRARY.JPEG.jpg/295px-HOME_LIBRARY.JPEG.jpg)
വാവാട് ജി എം എൽ പി സ്ക്കൂളിലെ മുഴുവൻ കുട്ടികളുടെ വീടുകളിലും ഹോം ലൈബ്രറി സ്ഥാപിക്കാൻ കഴിഞ്ഞു എന്നത് സ്‌കൂളിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ നേട്ടം തന്നെയായിരുന്നു.
വായനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വാവാട് ജി എം എൽ പി സ്ക്കൂളിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽ ഹോം ലൈബ്രറി തുടങ്ങുക എന്ന മഹത്തായ ലക്ഷ്യത്തിനു പ്രചോദനമായത് കൊടുവള്ളി ബി ആർ സി BPC ശ്രീ മെഹറലി സാറിന്റെ പിന്തുണ തന്നെയായിരുന്നു.
ഒരു സ്ക്കൂളിലെ മുഴുവൻ കുട്ടികളുടെയും വീടുകളിൽ ഹോം ലൈബ്രറി ആരംഭിക്കാൻ കഴിഞ്ഞ കേരളത്തിലെ ആദ്യ സ്ക്കൂൾ ആകാൻ വാവാട് സ്‌ക്കൂളിന് കഴിഞ്ഞു എന്നത് അഭിമാനകരമായ നേട്ടമായി
![](/images/thumb/0/02/47438-122.jpg/300px-47438-122.jpg)