വെള്ളമുണ്ട എസ് ആർ ജി
എസ് ആർ ജി
സ്കൂളിലെ അക്കാദമിക് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് എസ് ആർ ജി യാണ്. എല്ലാ മാസവും മിനിമം രണ്ട് തവണ വീതമെങ്കിലും എസ് ആർ ജി യോഗം ചേർന്ന് അക്കാദമിക കാര്യങ്ങൾ ചർച്ച ചെയ്യുന്നു. എല്ലാ അധ്യാപകരും എസ് ആർ ജി അംഗങ്ങളാണെങ്കിലും കോർ കമ്മിറ്റിയാണ് എസ് ആർ ജി യുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്. ശ്രീമതി ഉഷ കെ എൻ ആണ് എസ് ആർ ജി കൺവീനർ. ശ്രീമതി ജിജി ടീച്ചറാണ് ജോയിന്റ് കൺവീനർ.
സത്യമേവ ജയതേ
വിദ്യാർത്ഥികൾക്ക് സൈബർ ലോകത്തെ കുറിച്ച് അവബോധം നൽകുന്നതിന് ഉദ്ദേശിച്ചിട്ടുള്ള സത്യമേവ ജയതേ എന്ന പേരിലുള്ള സൈബർ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹെഡ് മിസ്ട്രസ് പി കെ സുധ ഉദ്ഘാടനം ചെയ്തു. എല്ലാ ക്ലാസ് അധ്യാപകരും അവരവരുടെ ക്ലാസ്സിൽ പരിശീലനം നൽകി. എസ് ഐ ടി സി അബ്ദുൾ സലാം, ജെ എസ് ഐ ടി സി മിസ് വർ അലി, എസ് ആർ ജി കൺവീനർ ഉഷ കെ എൻ എന്നിവർ നേതൃത്വം നൽകി.
ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു (23-1-2020)
വെള്ളമുണ്ട: കേരള സംസ്ഥാന ന്യൂനപക്ഷ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി പാസ് വേർഡ് 19 -20 എന്ന പേരിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു.വ്യക്തിത്വ വികസനം, കരിയർ ഗൈഡൻസ് ,വിദ്യാർത്ഥികളുടെ പരീക്ഷാഭീതി അകറ്റൽ തുടങ്ങിയവയായിരുന്നു പരിശീലനത്തിന്റെ ഉള്ളടക്കം . പരിശീലന പരിപാടി റിട്ട. എ ഇ ഒ ശ്രീ മമ്മു മാസ്റ്റർ നിർവഹിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ ടി കെ മമ്മൂട്ടി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ സ്വാഗതമാശംസിച്ചു .എസ് എം സി ചെയർമാൻ ശ്രീ ടി മൊയ്തു ,സ്കൂളിലെ അധ്യാപകരായ ശ്രീ നാസർ മാസ്റ്റർ, പ്രസാദ് വി കെ ,അബ്ദുൾ സലാം മാസ്റ്റർ, ആശംസകൾ അർപ്പിച്ചു. പ്രശസ്ത കരിയർ ഗൈഡൻസ് വിദഗ്ധൻ ശ്രീ കെ ടി ലത്തീഫ് ,മോട്ടിവേഷണൽ ട്രെയിനർ ശ്രീ സഞ്ജു കോട്ടയം എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ശ്രീ അബ്ദുൾ ജലീൽ മാസ്റ്റർ ചടങ്ങിന് നന്ദി പറഞ്ഞു
ലഹരിക്കെതിരെ അണിചേരാം (1-12-18)
മാനന്തവാടി ജനമൈത്രി എക്സൈസിന്റെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ ബോധവൽക്കരണ ക്ലാസുകളിൽ നിന്ന്ശാസ്ത്രരംഗം ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ശാസ്ത്രരംഗം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ഐഎസ്ആർഒ സയന്റിസ്റ്റ് എൻജിനീയറും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ : നിർമൽ കൃഷ്‍ണ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ: ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. മാനന്തവാടി ജി വി എച്ച് എസ് എസ് കെമിസ്ട്രി അദ്ധ്യാപകൻ ശ്രീ: എ എം ബെന്നി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ശ്രീ: പിസി തോമസ് ശാസ്ത്ര രംഗം സന്ദേശംനൽകി. ഹെഡ്മിസ്‍ട്രസ് ശ്രീമതി: സുധ പി കെ സ്വാഗതം ആശംസിച്ചു. നാസർ മാസ്റ്റർ,,ഷീജ നാപ്പള്ളി ,ഉഷ കെ.എൻ സംസാരിച്ചു. ശ്രീമതി: അഞ്ചലി ടീച്ചർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. അധ്യാപകരായ അബ്‍ദുൾ സലാം, പ്രസാദ് വികെ,സുഷമ കെ ,മിസ്വർ അലി, സുജ സയനൻ ,ജിജി ടീച്ചർ, വിനു കെഎ,ഷഫീന വികെ, സജേഷ് സി തുടങ്ങിയവർ നേതൃത്വം നൽകി.
കൂടുംതേടി - ഗൃഹസന്ദർശന പരിപാടി (നവമ്പർ 2021)
സ്കൂൾ എസ്ആർജിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ സ്ഥിരമായി എത്തിച്ചേരാത്ത ഗോത്രവർഗ്ഗ വിദ്യാർത്ഥികളുടെ ഗൃഹസന്ദർശന പരിപാടി സംഘടിപ്പിച്ചു. കൂടുംതേടി എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരെ വിവിധ പ്രദേശങ്ങൾ ഉൾപ്പെടുത്തി വിവിധ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിന്റെയും ചുമതല ഓരോ അധ്യാപകർക്ക് നൽകി. കൃത്യമായ പ്ലാനിംഗോട് കൂടി എസ്ആർജിയുടെ അഭിമുഖ്യത്തിൽ നടപ്പിലാക്കിയ ഈ പരിപാടി വൻവിജയമായിരുന്നു.
വിദ്യാകിരണം ലാപ്ടോപ് പദ്ധതി
വെള്ളമുണ്ട: സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം ലാപ്ടോപ് വിതരണ പദ്ധതിയുടെ ഭാഗമായി വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ അർഹരായ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ് ടോപുകൾ വിതരണം ചെയ്തു. 232 ലാപ്ടോപുകളാണ് വിതരണം ചെയ്തത്. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് പിന്തുണ നൽകാനാണ് വിദ്യാകിരണം പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് .
ലാപ്ടോപ് വിതരണം മാനന്തവാടി എം എൽ എ ശ്രീ: ഒ ആർ കേളു ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡണ്ട് ശ്രീ: ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. പി സി തോമസ് സ്വാഗതമാശംസിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ : ജുനൈദ് കൈപ്പാണി, വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ: ജംഷീർ കുനിങ്ങാരത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ : ബാലൻ വെള്ളരിമ്മൽ ഹെഡ്മിസ്ട്രസ് സുധ പികെ , എം മുരളി മാസ്റ്റർ ,രഞ്ജിത്ത് മാനിയിൽ, ശ്രീ സി എച്ച് അസീസ്, അധ്യാപകരായ നാസർ മാസ്റ്റർ, ഷീജ നാപ്പള്ളി, എൽദോസ് ടി വി , അബ്ദുൾ സലാം, പ്രസാദ് വി കെ , മിസ് വർ അലി തുടങ്ങിയവർ ചടങ്ങിന് ആശംസകൾ നേർന്നു.
"പരീക്ഷാപ്പേടിയകറ്റാം" -മോട്ടിവേഷൻ ക്ലാസ്സ്
വെള്ളമുണ്ട ഗവ.മോഡൽ ഹൈസ്കൂളിലെ SSLC വിദ്യാർത്ഥികൾക്കായി വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. വെസ്റ്റ് ബെർജ് ഇൻ്റർനാഷണൽ ട്രെയിനർ ശ്രീമതി നസീറ മീനങ്ങാടി ക്ലാസിന് നേതൃത്വം നൽകി.വെള്ളമുണ്ട മോഡൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി പി.കെ സുധ ടീച്ചർ സ്വാഗതം പറഞ്ഞു. പബ്ലിക് ലൈബ്രറി സെക്രട്ടറി ശ്രീ.എം.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.
ശ്രീ നാസർ മാസ്റ്റർ, ശ്രീമതി ഷീജ നാപ്പള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു. പരിപാടിക്ക്
ശ്രീമതി ആലീസ് ടീച്ചർ നന്ദി രേഖപ്പെടുത്തി.
' ഞങ്ങളും ഹീറോയാകും' മോട്ടിവേഷൻ ക്ലാസ്സ് ഘടിപ്പിച്ചു
വെള്ളമുണ്ടഃ ഈ വർഷത്തെ പൊതു പരീക്ഷാർത്ഥികൾക്കുള്ള വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിലുള്ള പ്രത്യേക കരുതൽ പരിപാടിയായ 'ഞങ്ങളും ഹീറോയാകും' വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുധി രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. ശ്രീജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു.വയനാട് ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശ്ശേരി നാരായണൻ, സ്കൂൾ എച്ച്.എം ശ്രീമതി പി.കെ. സുധ, ഡോ.മനു വർഗീസ്,കെ.ആക്സൻ,ജാബിർ കൈപ്പാണി, സ്റ്റ് റ്റാഫ് സെക്രട്ടറി നാസർ മാസ്റ്റർ പ്രസാദ് വി കെ , അബ്ദുസലാം മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.'നമ്മുടെ കുട്ടികളെ നമുക്ക് തന്നെ ചേർത്ത് പിടിക്കാം'എന്ന സന്ദേശം മുൻ നിർത്തിയുള്ള പരിപാടിയാണിത്.പരീക്ഷയ്ക്കുവേണ്ടി യഥാവിധി പരിശ്രമിക്കുവാനും അതിനുള്ള ഉത്സാഹം നശിച്ചുപോകാതെ കാത്തുസൂക്ഷിക്കാനും കുട്ടികളെ പ്രാപ്തമാക്കുക,മാനസികസമ്മർദ്ദം ഇല്ലാതെ പരീക്ഷയെ നേരിടാൻ സന്നദ്ധമാക്കുക, ഇതൊക്കെയാണ് 'ഞങ്ങളും ഹീറോയാകും' എന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ചിത്രശാല