സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

യു.എസ്സ്.എസ്സ് പരിശീലനം

യു.എസ്സ്.എസ്സ് പരീക്ഷയ്ക്ക് വേണ്ടി പരീക്ഷാർഥികളെ തയ്യാറാക്കുന്നതിനായി നടത്തുന്ന പരിശീലനം.

യു.എസ്സ്.എസ്സ് പരീക്ഷയുടെ സിലബസനുസരിച്ച് ക്ലാസ്സുകൾ നൽകുക.

മുൻകാല ചോദ്യപ്പേപ്പറുകൾ നൽകിക്കൊണ്ട് പരീക്ഷകൾ നടത്തുക.

ചിത്രരചനാ പരിശീലനം

ചിത്രരചനയിൽ അഭിരുചിയുള്ള വിദ്യാർഥികളെ കണ്ടെത്തുന്നതിനു വേണ്ടി സ്കൂളിൽ മത്സരങ്ങൾ നടത്തുന്നു.

ബി.ആർ.സി-യിൽ നിന്നു വരുന്ന ചിത്രകലാ അധ്യാപകരുടെ സഹായത്തോടെ വിദ്യാർഥികൾക്ക് പരിശീലനം നൽകുക.

പൂർവ വിദ്യാർഥികളായ ചിത്രകാരന്മാരുടെ ക്ലാസുകൾ സ്കൂളിൽ നടത്തുക.

ക്രാഫ്റ്റ് ക്ലാസ്

പേപ്പർ ഉപയോഗിച്ച് വിവിധയിനം അലങ്കാര വസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം.

സ്കൂളിലെ ആഘോഷങ്ങളിൽ ഉപയോഗിക്കുന്ന അലങ്കാര വസ്തുക്കൾ പൂർണ്ണമായും വിദ്യാർഥികൾ തന്നെ നിർമ്മിക്കുന്ന തലത്തിലേക്ക് വിദ്യാർഥികളുടെ സൃഷ്ടിപരത ഉയർത്തുക.

ബി.ആർ.സി-യിൽ നിന്ന് വരുന്ന കരകൗശല അധ്യാപകരുടെ സഹായത്തോടെ വിദ്യാർഥികൾക്ക് പരിശീലനം നൽകുക.

സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം

ഇംഗ്ലീഷ് അനായാസം സംസാരിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിന് വേണ്ടിയുള്ള പരിശീലനം

വിദ്യാർഥികളെ വ്യാകരണ ഭയമില്ലാതെ ഇംഗ്ലീഷ് സംസാരിക്കാൻ പ്രാപ്തരാക്കുന്നു.

വിദ്യാർഥികൾ തമ്മിൽ ഇംഗ്ലീഷിൽ ആശയവിനിമയം നടത്തുന്നതിനുള്ള വേദിയൊരുക്കുന്നു

ഗൃഹ സന്ദർശനം

അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിക്കുന്നു.

വിദ്യാർഥികളുടെ വീട്ടിലെത്തി അവരുടെ പഠനപുരോഗതി രക്ഷകർത്താക്കളുമായി പങ്കുവെയ്ക്കുന്നു.

വിദ്യാർഥികളുടെ വീട്ടിലെ പഠനാന്തരീക്ഷം അധ്യാപകർ നേരിട്ട് കണ്ട് വിലയിരുത്തുന്നു.