2. നാടോടി ഗാനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
00:06, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35444lekha (സംവാദം | സംഭാവനകൾ)

നാടൻപാട്ടുകൾ  

ഗ്രാമീണ  ജീവിതത്തിന്റേയും സംസ്കാരത്തിന്റേയും  ചൈതന്യം കലർന്ന നാടൻ പാട്ടുകൾ മാനവ ജീവിതത്തിന്റെ  സർവരംഗങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. കളിക്കാനും വിനോദത്തിനും വിത്തുവിതയ്ക്കുവാനും  ഞാറു നടുവാനും വിള കൊയ്യുവാനും ധാന്യം കുത്തുവാനും  ഓണത്തിനും തിരുവാതിരയ്ക്കും  ഭജനയ്ക്കും  പൂജയ്ക്കും ആരാധനയ്ക്കും പകർച്ച വ്യാധികൾ , ബാധകൾ എന്നിവ ഒഴിപ്പിക്കുവാനും ഓരോ തര നാടൻപാട്ടുകളാണ് ഗ്രാമത്തിൽ ഉപയോഗിക്കുന്നത്.



കൃഷിപ്പാട്ടുകൾ

കാർഷികവൃത്തിയുമായി ബന്ധപ്പെട്ട നിരവധി ഗാനങ്ങളുണ്ട്. കൃഷിപ്പണിയുടെ ഓരോ ഘട്ടത്തിലും പാട്ടുകൾ  പാട്ടി വരുന്നു. പുലയരും ചെറുമരും പാടുന്ന ഗാനമാണ് വിത്തുകിളിപ്പാട്ട് . ഞാറ്റുപാട്ടുകൾ  കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രചാരത്തിലുള്ളതാണ്. കൃഷിപ്പാട്ടുകൾ പുലയരുടേയും ചെറു മരുടേയും ചുണ്ടുകളിൽ ഇന്നും ജീവിക്കുന്നു.





പണിപ്പാട്ടുകൾ

അധ്വാനഭാരം ലഘുകരിക്കാൻ വേണ്ടി പാടുന്നവയാണ് പണിപ്പാട്ടുകൾ. തൊഴിലുകളിൽ  ഏർപ്പെടുന്നവർക്ക് ആശ്വാസം നൽകുന്ന ഈ പാട്ടുകൾ അർഥപുഷ്ടിയുടെ കാര്യത്തിൽ മുന്നിലല്ല . നിരർഥകശബ്ദങ്ങൾ ഇവയിൽ കാണാം. താളബോധമാണ് ഇവയുടെ സവിശേഷത. വിത്തുവിതയ്ക്കുമ്പോഴും ഞാറു നടുമ്പോഴും കള പറിക്കുമ്പോഴും പാടുന്ന കളപ്പാട്ടുകളും പണിപ്പാട്ടുകളിൽ പെടുന്നവാണ്




ഓണപ്പാട്ടുകൾ

കേരളീയരുടെ ദേശീയോത്സവമായ ഓണാഘോഷത്തോടനുബന്ധിച്ച് പാട്ടുകളും , കളികളും . കലാപ്രകടനങ്ങളും ഉദയം ചെയ്തിട്ടുണ്ട്. ഓണപ്പാട്ടുകളിൽ ഓണാഘോഷത്തിന്റെ ഐതീഹൃങ്ങളും ചടങ്ങുകളുമാണ് വർണി

ക്കുന്നത്. "മാവേലി നാടു വാണിടും കാലo' "" നാടോടിപ്പാട്ട് പ്രചുര . പ്രചാരമുള്ളതാണ്.





കുത്തിയോട്ടപ്പാട്ടുകൾ

ഭഗവതീ ക്ഷേത്രങ്ങളിലും   കാവുകളിലും ഉത്സവകാലത്ത് നടത്താറുള്ള അനുഷ്ഠാന കലയാണ് കുത്തിയോട്ടം . അതിന് പാടുന്ന പാട്ടുകളുടെ വിഷയം ഭദ്രകാളിയുടെ ചരിത്രങ്ങളാണ്. കൃഷ്ണലീല മുതലായ മറ്റു ചില കഥകളും കുത്തിയോട്ടപ്പാട്ടുകളിൽ കാണുന്നു.





.

"https://schoolwiki.in/index.php?title=2._നാടോടി_ഗാനങ്ങൾ&oldid=1726969" എന്ന താളിൽനിന്ന് ശേഖരിച്ചത്