ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/എന്റെ ഗ്രാമം
ആമുഖം
എന്റെ പ്രദേശം - ഷീനാ ഷിബു
എന്റെ പ്രദേശം ചാത്തങ്കേരിയാണ്. പച്ച വിരിച്ച നെൽപ്പാടങ്ങളും കേരവൃക്ഷങ്ങളും എന്റെ പ്രദേശത്ത് ഉണ്ട്. വലുതും ചെറുതുമായ ധാരാളം മരങ്ങളുണ്ട്. പൂക്കൾ വിരിയുന്നതും വിരിയാത്തതുമായ ചെടികളും കാണാൻ നല്ല ഭംഗിയാണ്. പക്ഷികൾ ആകാശത്ത് പാട്ടുപാടി പറക്കുന്നു. കിളികളുടെ മധുരമായ സ്വരം കേൾക്കാൻ നല്ല രസമാണ്. എന്റെ പ്രദേശത്ത് കോഴി, താറാവ്, വാത്ത, ടർക്കി, പശു, ആട്, നായ, മുയൽ, കാട, പോത്ത്, എരുമ തുടങ്ങി എല്ലാ വളർത്തു മൃഗങ്ങളുമുണ്ട്. ചെറിയ ചെറിയ തോടുകളും തോട്ടിൽ ധാരാളം മീനുകളും ഉണ്ട്. പൂന്തോട്ടത്തിൽ ധാരാളം പൂമ്പാറ്റകൾ പാറിപ്പറന്ന് തേൻ നുകരാറുണ്ട്. എന്റെ ദേശത്ത് നെല്ലും പച്ചക്കറിയും കൃഷി ചെയ്യുന്നു.
ആശുപത്രിയും, പോസ്റ്റാഫീസും, ബാങ്കും, റേഷൻകടയും, മാവേലിസ്റ്റോറും, ചെറുതും വലുതുമായ കടകളുമൊക്കെയുണ്ട്. ഇങ്ങനെയുള്ള എന്റെ പ്രദേശം കാണാൻ അതിമനോഹരമാണ്.
എന്റെ നാട് - അലൻ സ്കറിയ സതീഷ്
എന്റെ നാട് എന്റെ നാട് എന്റെ നാട്
ചാത്തങ്കേരി എന്റെ നാട്
പച്ചപ്പ് നിറഞ്ഞൊരു കൊച്ചുഗ്രാമം
നെല്ലുകൾ വിളയാടും എന്റെ ഗ്രാമം
ടാറിട്ട റോഡിൽ വണ്ടികൾ പായും
കളകള ശബ്ദത്തിൽ ഒഴുകുന്ന പുഴയും
ചെറുമീനും പൊടിമീനും ഉണ്ടിവിടെ
എന്റെ നാടെന്തൊരു ഭംഗി കാണാൻ
കണ്ടു കണ്ടയ്യോ കൊതി തീരില്ല
എന്റെ നാട് എന്റെ നാട് എന്റെ നാട്
ഹിന്ദുവും ക്രിസ്ത്യനും മുസൽമാനും
ഒന്നിച്ച് ഉള്ളൊരു കൊച്ചുനാട്
സ്നേഹം നിറഞ്ഞൊരു നല്ലനാട്
എന്റെ നാടെന്തൊരു ഭംഗി കാണാൻ
എന്റെ നാട് എന്റെ നാട് എന്റെ നാട്