കൂടൂതൽ വായിക്കൂക
ലൈബ്രറി
2000 പുസ്തകങ്ങളുള്ള വലിയ ഒരു ലൈബ്രറി വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. ലൈബ്രറിക്ക് സ്വന്തമായ കെട്ടിടം ഉണ്ട്
.കഥ, കവിത, നോവൽ, ബാലസാഹിത്യം, സഞ്ചാര സാഹിത്യം തുടങ്ങിയ ഇനങ്ങളിൽ അവ ക്രമീകരിച്ചു വെച്ചിരിക്കുന്നു.
ദിനപത്രങ്ങൾ, ആനുകാലികങ്ങൾ എന്നിവയും ലൈബ്രറിയിൽ സജ്ജീകരിച്ചിരിക്കുന്നു.
സ്മാർട്ട് റൂം
പ്രൊജക്ടർ, ലാപ്പുകൾ , വലിയ സ്ക്രീൻ , സൗണ്ട് സിസ്റ്റം എന്നിവ ക്രമീകരിച്ച ഒരു സ്മാർട്ട് റും വിദ്യാലയത്തിൽ ഉണ്ട്. മുൻ അദ്ധ്യാപകനായ ടി. കോമളൻ മാസ്റ്ററുടെ സ്മരണയ്ക്കായി നിർമ്മിച്ച പ്രത്യേക ഹാളിലാണ് സ്മാർട്ട് റൂം പ്രവർത്തിക്കുന്നത്.സ്മാർട്ട് റൂമിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.പഠന പ്രവർത്തനങ്ങൾ ആകർഷകമായി കുട്ടികളിലേക്ക് എത്തിക്കുവാനും , ഐ.ടി. ഉപകരണങ്ങൾ നന്നായി ഉപയോഗിക്കുവാനും സ്മാർട്ട് റൂം ഉപയോഗിക്കുന്നു.
ലാബ്
മികച്ച രീതിയിലുള്ള ശാസ്ത്ര - ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര ലാബുകൾ വിദ്യാലയത്തിൽ ഉണ്ട്. അടിസ്ഥാന ഗണിതാശയങ്ങൾ രസകരമായി കുട്ടികളിൽ എത്തിക്കുന്നതിനും , ശാസ്ത്ര പരീക്ഷണങ്ങൾ ലളിതമായി നടത്തുന്നതിനും , ലാബുകൾ പ്രയോജനപ്പെടുത്തുന്നു.3 ലാബുകളാണ് വിദ്യാലയത്തിൽ ഉള്ളത് . ശാസ്ത്രം, ഗണിതം, സാമൂഹ്യ ശാസ്ത്രം എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
കായികം
കായിക രംഗം കൂട്ടി കൾക്ക് ഏറെ താത്പര്യമുള്ള മേഖലയാണ്. കാപ്രീ പ്രൈമറിക്കായി പ്രത്യേകം ബ്ലോക്ക് , കളിസ്ഥലം സജ്ജീകരിച്ചിട്ടുണ്ട്.
കായിക അദ്ധ്യാപകന്റെ നേതൃത്വത്തിൽ മികച്ച കായിക പരിശീലനം നൽകി വരുന്നുണ്ട്. സ്പോർട്ട്സ്, ഗയിംസ് ഉപകരണങ്ങൾ ഉപയോഗിച്ച്
മികച്ച രീതിയിൽ പരിശീലനം നൽകി വരുന്നു.ഫുട്ബോൾ , ഷട്ടിൽ ടൂർണമെന്റുകൾ വിദ്യാർത്ഥികൾക്കായി നടത്താറുണ്ട്. മികച്ച സ്കൂൾ ഫുട്ബോൾ
ടീം ഉണ്ട്.ഓരോ വർഷവും വിപുലമായ രീതിയിൽ സ്കൂൾ കായിക മേള സംഘടിപ്പിക്കാറുണ്ട്. ഉപജില്ലാ - ജില്ലാകായിക മേളകളിൽ മികച്ച വിജയം കൈവരിക്കാറുണ്ട്.
പ്രീ പ്രൈമറി
വിദ്യാലയത്തിൽ മികച്ച രീതിയിൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്നുണ്ട്. 160 കുട്ടികൾ പ്രീ പ്രൈമറിയിൽ ഉണ്ട്. 5 അദ്ധ്യാപികമാരും ഒരു ആയയും പ്രീ പ്രൈമറിയിലുണ്ട്.പ്രീ പ്രൈമറിക്കായി പ്രത്യേകം ബ്ലോക്ക് ,കളിസ്ഥലം സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് കളിക്കുവാനും , നല്ല ശീലങ്ങൾ പകർത്തുവാനും , ബാലപാഠങ്ങൾ കളിയിലൂടെ തന്നെ മനസ്സിലാക്കുവാനും പ്രീ പ്രൈമറി വിദ്യാഭ്യാസം ഉപകരിക്കുന്നു.
സ്കൂൾ ബസ്
വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി 2 വലിയ ബസ്സുകൾ വിദ്യാലയത്തിന് സ്വന്തമായി ഉണ്ട്. ഉൾപ്രദേശമായതിനാൽ രണ്ട് ട്രിപ്പുകളിലായി എല്ലാ വിദ്യാർത്ഥികളെയും വിദ്യാലയത്തിൽ എത്തിക്കുന്നു.അദ്ധ്യാപകരുടെ മേൽനോട്ടത്തിലാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്.
ശുദ്ധജല വിതരണം
കുട്ടികൾക്ക് കുടിവെള്ളം ലഭ്യമാക്കുവാനായി വെള്ളം ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന പദ്ധതി പൂർവ്വ വിദ്യാർത്ഥികൾ സ്ഥാപിച്ചതാണ്.
നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ ശ്രീ.പി. ശ്രീരാമകൃഷ്ണനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.