കൂടുതലറിയാം/സ്കൂൾ ചരിത്രം
സെൻറ് തോമസ് ഗേൾസ് ഹൈസ്കൂൾ 1926 ൽ യുപി സ്കൂൾ ആയാണ് പ്രവർത്തനം ആരംഭിച്ചത്. വിസിറ്റേഷൻ കോൺവെൻറ് ആണ് പെൺകുട്ടികൾക്കായി സെൻതോമസ് ഗേൾസ് സ്കൂൾ ആരംഭിച്ചത്. 1952 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2018 ജൂൺ ഒന്നിന് കൈറ്റിന്റെ സഹായത്തോടെ ഹൈടെക് റൂമിലെ പ്രവർത്തനം ഉദ്ഘാടനം നടത്തി 2018-19 ൽ ആണ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ആരംഭിച്ചത്. പുതിയ സ്കൂൾ കെട്ടിടത്തിന് നിർമ്മാണം 2019 ജൂണിൽ ആരംഭിച്ചു. 2020ജനുവരി പതിമൂന്നാം തീയതി കോർപ്പറേറ്റ് മാനേജർ ഫാദർ തോമസ് ഇടത്തിപറമ്പിൽ പുതിയ ഇരുനില കെട്ടിടത്തിൽ വെഞ്ചരിപ്പും ഉദ്ഘാടനവും നടത്തി. സമ്പൂർണ്ണ ഹൈടെക് വിദ്യാലയമായി സ്കൂൾ ഉയർന്നു. നവീകരിച്ച ലാബ്, ലൈബ്രറി, ഓഡിറ്റോറിയം, ലാംഗ്വേജ് ലാബ് എന്നിവ കുട്ടികൾക്ക് പഠനം കൂടുതൽ ആസ്വാദ്യകരം ആക്കി. നവീകരിച്ച ഉച്ചഭക്ഷണ ശാല ഈവർഷം തുറന്നു. 2019-20 വർഷത്തിൽ അനീഷ കെ ബിനു, കൃഷ്ണപ്രിയ സജീവ് എന്നിവർ എൻ എം എം എസ് സ്കോളർഷിപ്പിന് അർഹരായി. അലീന മേരി ജിമ്മി സ്റ്റേറ്റ് തായ്ക്കോണ്ടോ മത്സരത്തിൽ പങ്കെടുത്തത് സ്കൂളിന് അഭിമാനമായി നിമിഷമായി മാറി. പ്രഥമ ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ 23 കുട്ടികൾ ഗ്രേസ് മാർക്കിന് അർഹത നേടി. 2019-20 അക്കാദമിക് വർഷത്തിലെ പത്താം ക്ലാസിലെ എട്ടു കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടാൻ സാധിക്കുകയും സ്കൂൾ 100% വിജയം കരസ്ഥമാക്കുകയും ചെയ്തു. 2020-21 അക്കാദമിക് വർഷത്തിൽ 52 കുട്ടികളിൽ 30 കുട്ടികൾ ഫുൾ എ പ്ലസും സ്കൂൾ 100% വിജയവും കരസ്ഥമാക്കി.