ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ഗ്രന്ഥശാല

06:54, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskanjikode (സംവാദം | സംഭാവനകൾ) ('ഏകദേശം മൂവായിരത്തിലധികം പുസ്‍തകങ്ങളുടെ സമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഏകദേശം മൂവായിരത്തിലധികം പുസ്‍തകങ്ങളുടെ സമാഹാരമുള്ള മികച്ച ഒരു ലൈബ്രറി കഞ്ചിക്കോട് ജി വി എച്ച് എസ് എസിലുണ്ട് . അമ്പതിലധികം വിദ്യാർഥികൾക്ക് ഒരേ സമയം ഇരുന്ന് വായിക്കുന്നതിനുള്ള സൗകര്യം വിശാലമായ ലൈബ്രറി ഹാളി‍ൽ ഒരുക്കിയിട്ടുണ്ട്. എസ് എസ് കെ ഫണ്ടുപയോഗിച്ചും മറ്റ് വിവിധ മാർഗങ്ങളിലൂടെയും സമാഹരിച്ച എല്ലാ വിഭാഗങ്ങളിലും മലയാളം , ഇംഗ്ലീഷ് , തമിഴ്, ഹിന്ദി ഭാഷകളിലെ പുസ്‍തകങ്ങൾ സ്‍കൂൾ ലൈബ്രറിയിൽ ലഭ്യമാണ്. ഹൈസ്‍കൂൾ വിഭാഗത്തിൽ ശ്രീമതി ദീപ കെ രവി ടീച്ചറും യു പി വിഭാഗത്തിൽ ശ്രീമതി സവിത വി ടീച്ചറും ആണ് ലൈബ്രറിയുടെ ചുമതല വഹിക്കുന്ന അധ്യാപകർ. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനയെ പരിപോഷിപ്പിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ നടന്ന് വരുന്നുണ്ട്