2. നാടോടി ഗാനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:29, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35444lekha (സംവാദം | സംഭാവനകൾ)

നാടൻപാട്ടുകൾ  

ഗ്രാമീണ  ജീവിതത്തിന്റേയും സംസ്കാരത്തിന്റേയും  ചൈതന്യം കലർന്ന നാടൻ പാട്ടുകൾ മാനവ ജീവിതത്തിന്റെ  സർവരംഗങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. കളിക്കാനും വിനോദത്തിനും വിത്തുവിതയ്ക്കുവാനും  ഞാറു നടുവാനും വിള കൊയ്യുവാനും ധാന്യം കുത്തുവാനും  ഓണത്തിനും തിരുവാതിരയ്ക്കും  ഭജനയ്ക്കും  പൂജയ്ക്കും ആരാധനയ്ക്കും പകർച്ച വ്യാധികൾ , ബാധകൾ എന്നിവ ഒഴിപ്പിക്കുവാനും ഓരോ തര നാടൻപാട്ടുകളാണ് ഗ്രാമത്തിൽ ഉപയോഗിക്കുന്നത്.



കൃഷിപ്പാട്ടുകൾ

കാർഷികവൃത്തിയുമായി ബന്ധപ്പെട്ട നിരവധി ഗാനങ്ങളുണ്ട്. കൃഷിപ്പണിയുടെ ഓരോ ഘട്ടത്തിലും പാട്ടുകൾ  പാട്ടി വരുന്നു. പുലയരും ചെറുമരും പാടുന്ന ഗാനമാണ് വിത്തുകിളിപ്പാട്ട് . ഞാറ്റുപാട്ടുകൾ  കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രചാരത്തിലുള്ളതാണ്. കൃഷിപ്പാട്ടുകൾ പുലയരുടേയും ചെറു മരുടേയും ചുണ്ടുകളിൽ ഇന്നും ജീവിക്കുന്നു.





പണിപ്പാട്ടുകൾ

അധ്വാനഭാരം ലഘുകരിക്കാൻ വേണ്ടി പാടുന്നവയാണ് പണിപ്പാട്ടുകൾ. തൊഴിലുകളിൽ  ഏർപ്പെടുന്നവർക്ക് ആശ്വാസം നൽകുന്ന ഈ പാട്ടുകൾ അർഥപുഷ്ടിയുടെ കാര്യത്തിൽ മുന്നിലല്ല . നിരർഥകശബ്ദങ്ങൾ ഇവയിൽ കാണാം. താളബോധമാണ് ഇവയുടെ സവിശേഷത. വിത്തുവിതയ്ക്കുമ്പോഴും ഞാറു നടുമ്പോഴും കള പറിക്കുമ്പോഴും പാടുന്ന കളപ്പാട്ടുകളും പണിപ്പാട്ടുകളിൽ പെടുന്നവാണ് .

"https://schoolwiki.in/index.php?title=2._നാടോടി_ഗാനങ്ങൾ&oldid=1726813" എന്ന താളിൽനിന്ന് ശേഖരിച്ചത്