ജി.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ കുന്നക്കാവ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ

I DO I LEARN

സ്‌കൂൾ ശാസ്ത്രക്ലബ്ബിന്റെ ഭാഗമായി കുട്ടികളുടെ ശാസ്ത്ര പരീക്ഷണങ്ങളുടെ അവതരണം. അദ്ധ്യാപകർ കാണിച്ചു നൽകിയതും കുട്ടികൾ സ്വന്തമായി കണ്ടെത്തിയതുമായ നിരവധി പരീക്ഷണങ്ങളുടെ അവതരണമാണ് നടക്കുന്നത്. കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്താനും ശാസ്ത്ര അഭിരുചി ഉണ്ടാക്കാനും ഇത് വഴി  കഴിയുന്നു.

Let's Talk

ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്ക്  ആത്മവിശ്വാസത്തോടെ കാര്യങ്ങൾ പറയാൻ അവസരം നൽകുന്ന ഒരു പരിപാടിയാണിത്. കുട്ടികളെ  സ്വാഭാവിക അന്തരീക്ഷത്തിൽ  ഇംഗ്ലീഷ് ഭാഷയിലൂടെ അവരുടെ കാര്യങ്ങൾ പറയാൻ അവരെ പ്രാപ്തരാക്കുന്നു. നിരവധി വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കാനുള്ള ആത്മവിശ്വാസം വളർത്താൻ ഇതിലൂടെ കഴിയുന്നു.

ലിറ്റിൽ സ്റ്റാർ

കോവിഡ്  മഹാമാരിയുടെ സമയത്ത് കുട്ടികളുടെ  സർഗ്ഗ വാസനകൾ പുറത്തുകൊണ്ടു വരാൻ  അവസരം നൽകുന്ന ഒരു പരിപാടിയാണിത്. ഡാൻസ്, പാട്ട് , ഏകാഭിനയം തുടങ്ങി നിരവധി വൈവിധ്യമാർന്ന കലാപ്രകടങ്ങൾ കുട്ടികളുടെ ഭാഗത്തു നിന്നും ലഭിച്ചു. ഇത്തരത്തിൽ ലഭിക്കുന്ന കലാപ്രകടങ്ങൾ സ്‌കൂളിന്റെ ചാനലിൽ എല്ലാവർക്കും കാണായി ദിവസവും അപ്‌ലോഡ് ചെയ്യുന്നു. കുട്ടികളിൽ മാനസിക സമ്മർദ്ദം കുറക്കാനും അവരെ കൂടുതൽ പ്രോത്സാഹിപ്പിക്കാനും ഇത് വഴി കഴിഞ്ഞു.

https://youtu.be/aYebE8AuqYA

https://youtu.be/OO1qKjxossA

https://youtu.be/ctICesKtkn0

KKV Vision

സ്‌കൂളിന്റെ ഒരു ചാനൽ ആണിത്. കുട്ടികളുടെ ദിവസേനയുള്ള വാർത്താ വായന, ലിറ്റിൽ സ്റ്റാർ പരിപാടികൾ, ഇന്നത്തെ ചിന്താ വിഷയം തുടങ്ങിയ പരിപാടികൾ എല്ലാവരിലേക്കും എത്തിക്കുന്നതിനായി രൂപീകരിച്ചതാണിത്.

https://youtu.be/TxBxL5jqGnM

KKV News

കോവിഡ്  കാലത്ത് ദിവസേനയുള്ള പ്രധാന വാർത്തകൾ എല്ലാവരിലേക്കും എത്തിക്കുന്നതിനായി അതാത് ദിവസത്തെ വാർത്തകൾ കുട്ടികൾ വായിക്കുന്നു. കുട്ടികളിൽ വായന ശീലവും പൊതു വിജ്ഞാനവും വാർത്താ വായനാശേഷിയും വളർത്താൻ ഇത് വഴി കഴിയുന്നു. സ്‌കൂളിലെ രണ്ടാം ക്ലാസ് മുതലുള്ള കുട്ടികൾ ഇതിൽ വാർത്താ വായിക്കുന്നുണ്ട്.

https://youtu.be/v9556CZfzQE

https://youtu.be/vnouI6OptgE

പാഠ്യേതര പ്രവർത്തനങ്ങൾ

എ - പ്രീ-പ്രൈമറി:

011-12 വർഷം മുതൽ പ്രീ-പ്രൈമറി ആരംഭിച്ചു. 25-ൽ താഴെ കുട്ടികളെയും കൊണ്ട് തുടങ്ങിയത് നിലവിൽ 130 കുട്ടികളും, 4 ടീച്ചറും, 1 ആയയും ഉൾപ്പെടുന്നതാണ്. ശമ്പളം, ഉച്ചഭക്ഷണം, യൂനിഫോം, പുസ്തകം എന്നിവ പി.ടി.എ നൽകി വരുന്നു. പഠന നിലവാരം മെച്ചപ്പെടുത്താനും അഡ്മിഷൻ ഉയർത്താനും പ്രീ-പ്രൈമറി മുഖേന സാധിക്കുന്നു.

ബി- സ്കോളർഷിപ്പ് പരീക്ഷകൾ :

എൽ.എസ്.എസ് ന് പ്രത്യേകം പരിശീലനം നൽകി വരുന്നു. ഒഴിവു ദിവസങ്ങളിലും ഇടവേളകളും പ്രയോജനപ്പെടുത്തുന്നു. മേഖലകൾ തിരിച്ച് ചുമതലാ വിഭജനം നടത്തുന്നു. എസ്.എസ്.ജി സഹായം നേടുന്നു. സമ്മാനങ്ങൾ നൽകുന്നു. ക്വിസ് മത്സരങ്ങൾ, പത്ര ക്വിസ് ദിനാചരണം, ക്വിസ് ഗണിത ക്വിസ്, ഭാഷാ ക്വിസ്, വായനാ ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു. പി.ടി.എ സമ്മാനങ്ങളും റിഫ്റഷ്മെൻറുകളും നൽകുന്നു. 2019- 20 ൽ എൽ.എസ്.എസ് പരീക്ഷയിൽ 5 പേർ സ്കോളർഷിപ്പ് നേടി. 2020 - 21 ൽ 12 പേർക്കും ലഭിച്ചു. 15 വർഷം തുടർച്ചയായി ലഭിച്ചു വരുന്നു.

സി - മേളകൾ :

കലാ കായിക പ്രവർത്തിപരിചയ മേളകളിൽ തുടർച്ചയായി മികച്ച വിജയങ്ങളും ഓവർ ഓൾ കിരീടങ്ങളും.

ഡി - പി.ടി.എയുടെ ഇടപെടലുകൾ മൂലം സ്കൂളിന് ലഭിച്ച ബഹുമതികൾ, സർട്ടിഫിക്കറ്റുകൾ, ചാമ്പ്യൻഷിപ്പുകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ.

കലാ കായിക പ്രവർത്തി പരിചയ മേളയിൽ ഉയർന്ന സ്ഥാനം - പഞ്ചായത്ത് തലത്തിലും ഉപജില്ലയിലും കലാമേളയിൽ ഒന്നാം സ്ഥാനം. മികച്ച വിദ്യാലയത്തിനുള്ള ഉപജില്ലാ ഉഹാരം മലപ്പുറം ജില്ലാ കിഡ്നി വെൽഫെയർ ഫണ്ട് വിഭവസഹാമരണത്തിൽ തുടർച്ചയായി ട്രോഫികൾ. വർഷങ്ങളായി സ്ഥിരം പാഠപുസ്തക കമ്മറ്റി അംഗത്വം, എസ്.ആർ.ജി അംഗത്വം പഞ്ചായത്ത് നോഡൽ സ്കൂൾ പദവി.

ഇ - ക്ലബ്ബ് പ്രവർത്തനങ്ങൾ

വിശദാംശങ്ങൾ : കൂടുതൽ അറിയാൻ :

എഫ് - പഠന നിലവാരം ഉയർത്താനുള്ള പ്രത്യേക പരിപാടികൾ :

പി.ടി.എ പഠന രീതി പരിചയപ്പെടുത്തൽ, ക്ലാസ് ഒബ്സർവ്വേഷൻ, അഭിപ്രായ പ്രകടന സ്ഥാന പഠനനേട്ടം വിലയിരുത്തൽ, വർക്ക് ഷീറ്റുകളും പഠന പ്രവർത്തനങ്ങളും പരിചയപ്പെട്ട ഉൽപന്ന പ്രദർശനം, സ്വർഗ്ഗവേള, എച്ച്.ബി പരിചയപ്പെടൽ, പാഠ ഭാഗം മുൻകൂട്ടി പരിചയപ്പെടൽ.

ജി - പോഷകാഹാരം :

ഗുണനിലവാരമുള്ളതും, പോഷകാഹാര സമൃദ്ധവുമായ ഭക്ഷണം നൽകിവരുന്നു .ഓരോ കെട്ടിട വരാന്തകളിലും തിളപ്പിച്ചാറിയ വെള്ളം വെക്കുന്നു. ഓരോ ക്ലാസിലേക്കും പ്രത്യേകം പാത്രങ്ങൾ, ബക്കറ്റുകൾ, പാചകപ്പുരയിലെക്ക് വൈദ്യുതി, വെള്ളം. കുടിവെള്ളത്തിന് പ്രത്യേകം മോട്ടോർ, ടാങ്ക്, കിണറിലെ വെള്ളം ക്ലോറിനൈസ് ചെയ്യൽ, പാത്രങ്ങൾ വൃത്തിയാക്കൽ, വേസ്റ്റ് വാട്ടർകുഴി, കൈകഴുകാൻ പ്രത്യേകം സൗകര്യം. പ്രവേശനോത്സവം-സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ദിനം, വാർഷികാഘോഷം, ശിശുദിനം തുടങ്ങി പ്രധാന ദിനങ്ങളിലും ഓണം, ബക്രീദ്, ക്രിസ്തുമസ് എന്നീ ദിനത്തോടനുബന്ധിച്ച് വിശേഷ ഭക്ഷണവും നൽകി. മുട്ട, പാൽ, ഉച്ച ഭക്ഷണം എന്നിവ നൽകി വരുന്നു. രക്ഷിതാക്കളിൽ നിന്നും നാളികേരം, പച്ചക്കറി എന്നിവയും ലഭിച്ച വരുന്നു. സ്പെഷ്യൽ സലാഡുകൾ നൽകാറുണ്ട്.

എച്ച് - ശുചിത്വവും സ്കൂൾ സൗന്ദര്യവൽക്കരണവും :

പെയിൻറിംഗ്-കെട്ടിടം, മതിൽ, ഗേറ്റ് തുടങ്ങിയവ. ദിവസവും അടിച്ചു വൃത്തിയാക്കൽ, ടൈൽസ് ഇട്ട ക്ലാസ് മുറികൾ ആഴ്ചയിൽ ഒരിക്കൽ തുടക്കൽ, മുറ്റം ഇൻറർലോക്കിംഗ്, ചുമർ ചിത്രങ്ങൾ, ഇൻറർലോക്കിൽ അസംബ്ലിക്കുള്ള പ്രത്യേകം ലൈനുകൾ, ഗണിത ഭാഷാ പഠന സൗകര്യ. കിണർ ക്ലോറിനൈസേഷൻ, കിണർ ആൾമറ പുനരുദ്ധാരണം, കക്കൂസ്, മൂത്രപ്പുര ദിനേന ക്ലീനിംഗ്, ഗേൾസ് ഫ്രണ്ട്ലിടോയ്ലേറ്റ്, റാമ്പുകൾ, തണൽ മരങ്ങൾ, കളിസ്ഥലം, സ്ലൈഡ്, ഊഞ്ഞാൽ, മരം വെച്ച് പിടിപ്പിക്കൽ, ക്ലാസ്റൂം ലൈബ്രറികൾ ചിട്ടയായി വെക്കുന്നു. ഫയലുകൾ ഭംഗിയായി സൂക്ഷിക്കുന്നു.

ജി - ആരോഗ്യം :

കലാകായിക പ്രവർത്തനങ്ങൾ

കലാ-കായിക പ്രവർത്തിപരിചയത്തിൽ പരിശീലനം നൽകുന്നു. പുറമെ നിന്നുള്ള രക്ഷിതാക്കളെ കണ്ടെത്തി സഹായം ഉറപ്പ് വരുത്തുന്നു. കലാകാരന്മാരെ ആദരിക്കലും അഭിമുഖവും നടത്തി.

മെഡിക്കൽ ക്യാമ്പ്:

ലയൺസ് ക്ലബ്ബ് പെരിന്തൽമണ്ണ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും കണ്ണ് പരിശോധന നടത്തി. പൊതുജനങ്ങൾക്കായി ഋ്യല ഇമാു ദന്തൽ ക്യാമ്പ് - ബ്ലഡ് ഡൊനേഷൻ എന്നിവക്ക് സ്കൂൾ വേദിയായി.

കൗൺസിലിംഗ്, ബോധവൽക്കരണ ക്ലാസ്സുകൾ:

കൗൺസിലിംഗും ആരോഗ്യബോധവൽക്കരണ ക്ലാസ്സും നടത്തി.കുട്ടികളെ മന ശാസ്ത്രപരമായി സമീപിക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ് നടത്തി.