പുതുശ്ശേരിക്കടവ്

Schoolwiki സംരംഭത്തിൽ നിന്ന്
16:53, 5 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15223PSITC (സംവാദം | സംഭാവനകൾ) (അങ്ങാടി)

വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ 3,4,വാർഡുകളിലായിട്ടാണ് പുതുശ്ശേരിക്കടവ് അങ്ങാടി സ്ഥിതി ചെയ്യുന്നത്.പഴയ കാലത്ത്   വയനാട് ജില്ലയിലെ തിരക്കേറിയ അങ്ങാടി കളിൽ ഒന്നായിരുന്നു ഇവിടം.അങ്ങാടിക്ക് സമീപത്തുകൂടി കടന്നു പോകുന്ന  കബനി നദിയുടെ കൈവഴിയായ ബപ്പനം പുഴ കൂടൽ കടവ് എന്ന സ്ഥലത്ത് നിന്നും പനമരം പുഴയുമായി കൂടിച്ചേർന്ന് കബനി യിലേക്ക് ഒഴുകുന്നു.പുതുശ്ശേരിക്കടവ് പുഴയ്ക്ക് 1986 വരെ പാലമില്ലാതിരുന്നത് കാരണം കോഴിക്കോട് നിന്നും മാനന്തവാടിയിലേക്ക് വരുന്ന ചരക്കുകളും യാത്രക്കാരെയും പുതുശ്ശേരിക്കടവിൽ ഇറക്കുകയും കടത്തു തോണിയിലൂടെ മറുകരയിലെത്തി മറ്റൊരു വാഹനത്തിൽ മാനന്തവാടിയിൽ എത്തുന്ന സംവിധാനമായിരുന്നു നിലവിലുണ്ടായിരുന്നത് എന്ന് പഴയകാല കച്ചവടക്കാരായ  എടവെട്ടൻ അമ്മദ് ഹാജി,കോമ്പി അബ്ദുല്ല ഹാജി,സുകുമാരൻ പുറത്തൂട്ട്,ബേബി ചിറക്കാകുടി എന്നിവരിൽ നിന്നും അറിയാൻ സാധിച്ചു.കടത്തു തോണി സർവ്വീസ് സൗജന്യമായും പണം നൽകുന്ന രീതിയിലും നിലവിലുണ്ടായിരുന്നു.മാനന്തവാടി യാത്രക്കാരെ ഇറക്കിയതിന് ശേഷം അതേ ബസ് പുതുശ്ശേരി ക്കിടയിൽ നിന്നും യാത്ക്കാരെയെടുത്ത് കോഴിക്കോട്ടേയ്ക്ക് സർവ്വീസ് നടത്തുന്ന സംവിധാനമായിരുന്നു  നിലവിലുണ്ടായിരുന്നത്.എന്നാൽ കടവിന് പുതിയ പാലം പണിതതോടെ ബസ് സർവ്വീസ് മാനന്തവാടിയിലേക്ക് നീട്ടുകയും പുതുശ്ശേരിക്കടവ് അങ്ങാടി യുടെ പ്രാധാന്യം കുറഞ്ഞു വരികയും ചെയ്തു.

പുതുശ്ശേരിക്കടവ് അങ്ങാടി.6/2/2022
"https://schoolwiki.in/index.php?title=പുതുശ്ശേരിക്കടവ്&oldid=1708335" എന്ന താളിൽനിന്ന് ശേഖരിച്ചത്