കോട്ടപ്പള്ളി എം. എൽ .പി. സ്കൂൾ/ചരിത്രം
കോട്ടപ്പള്ളി എം എൽ പി സ്കൂൾ ചരിത്രം
തിരുവള്ളൂർ പഞ്ചായത്തിലെ കോട്ടപ്പള്ളി വില്ലേജിൽ വടകര ആയഞ്ചേരി റോഡിൽ കോട്ടപ്പള്ളി അങ്ങാടിയിൽ നിന്ന് 200 മീറ്റർ കിഴക്കു മാറി കോട്ടപ്പള്ളി എം എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നു .മുസ്ലിം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആവശ്യാർഥം ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയമാരംഭിച്ചത് .
സ്കൂൾ സ്ഥിതി ചെയ്യുന്ന ത്തിനടുത്തുള്ള പാലൊള്ളതിൽ എന്ന സ്ഥലത്തു ചാലിൽ രാമർ ഗുരുക്കൾ ആണ് വിദ്യാലയം ആരംഭിച്ചത് .