ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/മറ്റ്ക്ലബ്ബുകൾ

15:04, 1 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12058 (സംവാദം | സംഭാവനകൾ) ('== ഹിന്ദി ക്ലബ്ബ് == === ഹിന്ദി ക്ലബ്ബിന്റെ പ്രവർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹിന്ദി ക്ലബ്ബ്

ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തന ഉദ്ഘാടനം

ഡോ.അംബേദ്കർ സ്കൂൾ കോടോത്ത് 2021-22 അക്കാദമിക വർഷത്തെ ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തന ഉദ്ഘാടനം 23.07.2021 ന് സ്കൂൾ ഹെഡ്മിസ്ട്രസ് സനിത ടീച്ചറുടെ അധ്യക്ഷതയിൽ സ്കൂൾ പി.ടി.എ പ്രസിഡണ്ട് എം.ഗണേശൻ ഓൺലൈനായി നിർവ്വഹിച്ചു. ഹിന്ദി അധ്യാപിക ഗീത. കെ.പി. സ്വാഗതം പറഞ്ഞു. അധ്യാപകരായ ബിജോയ് സേവ്യർ, രമേശൻ എം., ഗീത.സി, എ.എം കൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. 10-ാം ക്ലാസ്സ് വിദ്യാർത്ഥിനി അവിനയ കെ.നന്ദി പറഞ്ഞു.

പ്രേംചന്ദ് അനുസ്മരണം

ജൂലൈ 31 ന് പ്രസിദ്ധ ഹിന്ദി സാഹിത്യകാരൻ പ്രേം ചന്ദിന്റെ ജന്മദിനം സമുചിതമായി ആഘോഷിച്ചു. കാസറഗോഡ് ജില്ലയിലെ ഹിന്ദി അധ്യാപക കൂട്ടായ്മയായ ഹിന്ദി അധ്യാപക മഞ്ചിന്റെ നേതൃത്വത്തിൽ പ്രേം ചന്ദ് സാഹിത്യ ക്വിസ്സ് നടത്തി. കഥാനിരൂപണത്തിൽ 10 Aയിലെ ചൈതന്യ ബി.യും വായനാ മത്സരത്തിൽ അഭിരാമിയും സമ്മാനാർഹരായി.

സ്കൂൾ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും ഓണാഘോഷവും സമുചിതമായി ആഘോഷിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ ക്വിസ്സ് മത്സരവും ദേശഭക്തിഗാനാലാപനവും നടത്തി.