ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/സർഗ വിദ്യാലയം

സർഗ്ഗ വിദ്യാലയം പുരസ്ക്കാരം

എസ്.എസ്.കെ യുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങൾക്ക് നൽകുന്ന പുരസ്കാരമാണ് സർഗവിദ്യാലയ പട്ടം. വിദ്യാലയത്തിൽ നടപ്പാക്കുന്ന മികവുറ്റ പഠന ശാക്തീകരണ പദ്ധതിയിലൂടെയാണ് ഇത് സാധ്യമാവുക.

ഒളകര സ്കൂളിന് സർഗ വിദ്യാലയ അംഗീകാരവും ലഭിച്ചു. 2019-20 അദ്ധ്യയന വർഷമാണ് ഒളകര ജി.എൽ.പി സ്കൂൾ സർഗ്ഗ വിദ്യാലയം പുരസ്ക്കാരം നേടുന്നത്. പ്രധാനധ്യാപകൻ എൻ.വേലായുധൻ അംഗീകാരം ലഭിച്ചതായി പ്രഖ്യാപിച്ചു. ഉപജില്ലയിലെ മികച്ച പിടിഎ ക്കുള്ള അവാർഡ് നേടിയ തൊട്ടുടനെയാണ് ഈ അംഗീകാരവും സ്കൂളിനെ തേടിയെത്തുന്നത്. അരങ്ങ് എന്ന പേരിൽ വിദ്യാലയത്തിൽ നടപ്പാക്കുന്ന പഠന ശാക്തീകരണ പദ്ധതിയിലൂടെയാണ് ഇത് സാധ്യമായത്. നാടകകളരികളിലൂടെ വിദ്യാർത്ഥികളുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള പദ്ധതി കൂടിയാണിത്. ഇതോടനുബന്ധിച്ച് നടന്ന മൊബൈൽ മാനിയ എന്ന പേരിൽ വിദ്യാർഥികളുടെ നാടകവും പ്രസിദ്ധമാണ്.

 
 
 
 
 
 
 

അരങ്ങ് - പഠന ശാക്തീകരണ പദ്ധതി