സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

<div style="background-color:#F08080">കോഴിക്കോട് പട്ടണത്തിൽ നിന്ന് ഏതാണ്ട് 5 കീ.മീറ്റർ മാത്രം കിഴക്കുമാറിയാണ് നെല്ലിക്കോട് കാച്ചിലാട്ട് പ്രദേശമെങ്കിലും വർഷങ്ങൾക്കു മുമ്പ് ഇന്നു കാണുന്ന കോഴിക്കോട് സിറ്റി പാലാഴി റോഡിനു പകരം നെൽപ്പാടങ്ങളുടെയും മധ്യത്തിലൂടെ കടന്നു പോകുന്ന  ഒരു നെടുങ്കൻ ഊടുവഴിയായിരുന്നു. വഴിയാത്രക്കാർക്ക് ആശ്രയം.    ചെളിയും വെള്ളവും താണ്ടിവേണമായായിരുന്നു അരയിടത്തുപാലത്തെലെത്താൻ.    ഇപ്പോൾ ഈ പ്രദേശം കോർപ്പറേഷനിൽ  ഉൾപ്പെടുകയും  ധാരാളം കോൺക്രീറ്റ്  സൗധങ്ങൾകാണുപോലെ പൊന്തുകയും ചെയ്തു.എങ്കിലും ഈ പ്രദേശം സമഗ്ര പുരോഗതി നേടി എന്നു പറയാനാവില്ല.  പറയത്തക്ക പഠിപ്പും പത്രാസുമില്ലാത്ത കൃഷിവലരായിരുന്നു ജനങ്ങളിൽ ഭൂരിഭാഗവും പട്ടണത്തിലെ ഓട്ടു കമ്പനികളിലും നെയ്ത്തു ശാലകളിലും മറ്റും പണിയെടുക്കുന്ന തൊഴിലാളികളും ഒട്ടെറെ ഉണ്ടായിരുന്നു.................

മുക്കാൽ നൂറ്റാണ്ടിനപ്പുറം പരിസരപ്രദേശങ്ങളിലൊന്നും വിദ്യാലയങ്ങൾ ഇല്ലാതിരുന്ന  കാലത്ത് വഴിപോക്കിലെ കിഴക്കേവളപ്പിൽ എന്ന മാവുള്ള പറമ്പിൽ നാലുകാലോലപ്പുരയിൽ രണ്ടു ക്ലാസ്സുകളിലായി വിരലുകളിലെണ്ണാവുന്നത്ര കുട്ടികളെ വച്ചുകൊണ്ടു ശ്രീ കുട്ടാക്കിൽ ശേഖരൻ മാസ്റ്റരുടെ മാനേജ്മെൻറിൽ നാട്ടുകാരുടെ സഹകരണത്തോടെ ഒരു പള്ളിക്കൂടം രൂപം കൊള്ളുകയുണ്ടായിരുന്നു.  അങ്ങിനെയിരിക്കെ അർദ്ധരാത്രിയിൽ അതി ശക്തമായ കാറ്റിലും മഴയിലും പെട്ട് പാഠശാല നിലംപൊത്തുകയും പഠനം സ്തംഭിക്കുകയുംചെയ്തതുടർന്ന് പരിസരവാസികളുടെ ശ്രമഫലമായി മേത്തോട്ടുതാഴത്തെ പാറോൽ തറവാടുവക പീടികയുടെ മുകൾ നിലയിൽ പഠനം പുനരാരംഭിക്കാൻ  കഴിഞ്ഞു.  അതിനിടെ സ്കൂൾ പരിശോധനാ ഉദ്യോഗസ്ഥൻ  അവിടം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തി ഉടൻ ക്ലാസ്സുകൾ നിർത്തലാക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.   ഇത് വീണ്ടും പ്രശ്നങ്ങൾക്കിടയാക്കു.  ഒടുവിൽ ഇപ്പോൾ സ്കൂൾ സ്ഥിതിചെയ്യുന്ന അടമ്പാട്ടുപറമ്പിലെ ഒരു വീട്ടിലേക്ക് മാറ്റി സ്ഥാപിക്കുകയാണുണ്ടായത്.  ക്രമേണ പരിസരത്തുതന്നെ ഒരു ഹാൾ നിർമ്മിച്ച് പഠനം അവിടെക്ക് മാറ്റുകയും ചെയ്തു.  അക്കാലത്ത് ശ്രീ അങ്കത്തിൽ രാമൻമാസ്റ്റർ  ആയിരുന്നു മാനേജർ, പിന്നീട് ശ്രീ.കെ.സി. ബാലകൃഷ്ണൻ മാസ്റ്ററും  അദ്ദേഹത്തിൽ നിന്ന് ശ്രീ. ടി.ഗോവിന്ദൻ മാസ്റ്റർ മാനേജ്മെൻറ്  ഏറ്റെടുക്കുകയുണ്ടായി.  ഈ കാലയളവിൽ സ്കൂളിൻറെ വളർച്ച ദ്രുതഗതിയിൽ ആയിരുന്നു.

കാച്ചിലാട്ട് ഹയർ എലിമെൻററി സ്കൂൾ ലോവർ  എലിമെൻററി ആയിരുന്ന സ്കൂൾ അപ് ഗ്രേഡ് ചെയ്തു.കൂടുതൽ വാഴിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക