ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്/പ്രവർത്തനങ്ങൾ

വത്സല ടീച്ചറെ ആദരിച്ച് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ക്യാമ്പസ് കോഴിക്കോട് : 2021 ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവായ ശ്രീമതി 'പി. വത്സല' ടീച്ചറെ ആദരിച്ച് ഗവണ്മെന്റ് മെഡിക്കൽ കോളേജ് ക്യാമ്പസ്‌ സ്കൂൾ. എം. എൻ സത്യാർത്ഥി ട്രസ്റ്റ്‌, കോവൂർ ലൈബ്രറി, ഗവണ്മെന്റ് മെഡിക്കൽ കോളേജ് ക്യാമ്പസ്‌ ഹൈസ്കൂൾ വിദ്യാരംഗം യൂണിറ്റ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച 'നെല്ലുത്സവം' എന്ന പരിപാടിയിൽ വെച്ചാണ് ടീച്ചറെ ആദരിച്ചത്.  പരിപാടിയുടെ ഉൽഘാടന കർമം ബഹുമാനപ്പെട്ട സാംസ്‌കാരിക വകുപ്പ് മന്ത്രി 'സജി ചെറിയാൻ' നിർവഹിച്ചു.സ്വാഗതഭാഷണം നടത്തിയത് പ്രിസം പദ്ധതിയുടെ ഫൗൻഡറും, മുൻ MLA യുമായ ശ്രീ 'പ്രദീപ്‌ കുമാർ' ആണ്. ബഹുമാനപ്പെട്ട കോഴിക്കോട് കോർപ്പറേഷൻ മേയർ 'ബീന ഫിലിപ്പ്' അദ്ധ്യക്ഷപദം അലങ്കരിച്ചു.പിന്നീട് ആദര പ്രഭാഷണം നടത്തിയത് ബഹുമാനപ്പെട്ട MLA കോഴിക്കോട് നോർത്ത് :ശ്രീ 'തോട്ടത്തിൽ രവീന്ദ്രൻ' ആയിരുന്നു. വിശിഷ്ടാഥിതി 'പി. വത്സല 'ടീച്ചറെ ബഹുമാനപ്പെട്ട മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. പ്രതിസന്ധികളെ അവസരങ്ങളാക്കി മുന്നേറിയ 'ദ്യാൻ. വി 'യുടെ കവിതാസമാഹാരവും മന്ത്രി പ്രകാശനം ചെയ്തു. ശേഷം വിശിഷ്ടാഥിതി ശ്രീ 'പി. വത്സല' ടീച്ചർ തന്റെ അനുഭവങ്ങൾ പങ്കു വെച്ച് വേദി ധന്യമാക്കി.സെമിനാർ അവധരിപ്പിച്ച വിദ്യാർത്ഥികൾക്ക് വത്സല ടീച്ചറുടെ കയ്യൊപ്പിട്ട പുസ്തകങ്ങൾ സമ്മാനിച്ചു. വാർഡ് കൗൺസിലർമാറായ Dr 'കെ അജിത്', 'കെ മോഹനൻ ', ഗവണ്മെന്റ് മെഡിക്കൽ കോളേജ് ക്യാമ്പസ്‌ HM Dr 'എൻ പ്രമോദ്', 'ഷീബ  വി. ടി' തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് കോവൂർ ലൈബ്രറി കലാ സമിതിയുടെ ആഭിമുഖ്യത്തിൽ നാട്യ ശ്രീ 'രൂപിത ദേവരാജ്' ഒരുക്കിയ നെല്ല് എന്ന സിനിമയിലെ ഗാനങ്ങൾ കോർത്തിണക്കികൊണ്ടുള്ള ഫ്യൂഷൻ ഡാൻസും വേദിയിൽ അരങ്ങേറി.

പി വത്സല ടിച്ചർക്ക് അനൂമോദനം

Reporting by - ആര്യ, ആകാശ്

സെമിനാർ

ലയാളം അധ്യാപകൻ താലിസ് മാസ്റ്ററുടെ നേതൃത്വത്തിൽ പി വത്സലയുടെ നോവലുകളിലൂടെ എന്ന വിഷയത്തിൽ  സെമിനാർ  അരങ്ങേറുകയുണ്ടായി






കോഴിക്കോട് ബീച്ച് ക്ലീനിങ്


മെഡിക്കൽ കോളേജ് ക്യാമ്പസ് സ്കൂളിലെ CCC യൂണിറ്റിന്റെ വിവിധ പ്രവർത്തനങ്ങൾ

റിപ്പബ്ലിക് ദിനാഘോഷം, പരേഡ്
റിപ്പബ്ലിക് ദിനാഘോഷം, പരേഡ്
നെടുമ്പാശ്ശേരി എയർപോർട്ട് സന്ദർശനം
യോഗ ദിനാചരണം
ബുക്ക് ബൈന്ഡിംഗ് പരിശീലനം