ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/പരിസ്ഥിതി
2021-22
ഈ വർഷം ക്ലബ്ബ് രൂപീകരിച്ച ശേഷം നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും സാധിച്ചു.
വീടുകളിൽ തൈ നടൽ
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പോസ്റ്റർ തയ്യാറാക്കൽ, ഒരു തൈ നട്ട് ഫോട്ടോ വീഡിയോ എന്നിവ സ്റ്റാറ്റസ് ആക്കൽ, ഓൺലൈൻ ക്വിസ് എന്നീ പ്രവർത്തനങ്ങൾ നടത്തി.
ഓൻലൈൻ പോസ്റ്റർ
വനമഹോത്സവ വാരാചരണ ഭാഗമായി ഓൻലൈൻ പോസ്റ്റർ എല്ലാ ക്ലാസ്സിലും മത്സരമായി നടത്തി.
ഓസോൺ സന്ദേശം ഓൻലൈൻ
ഓസോൺ ദിന സന്ദേശങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ നൽകി. സ്കൂൾ തലത്തിൽ പരിസ്ഥിതി ക്വിസ് മത്സരം നടത്തി വിജയികൾക്ക് പോത്സാഹനം നൽകി.
2019-20
കുട നിവർത്താം മാനം കാക്കാം
ഓസോൺ ദിനത്തിൽ 'കുട നിവർത്താം മാനം കാക്കാം' എന്ന പ്രഖ്യാപനവുമായി ഗവൺമെന്റ് എൽ പി സ്കൂൾ ഒളകരയിലെ വിദ്യാർത്ഥികൾ പരിസ്ഥിതി സന്ദേശ യാത്ര നടത്തി. പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന കാർബൺ ശീലങ്ങൾ കുറച്ച് ഭൂമിയുടെ കവചമായി വർത്തിക്കുന്ന ഓസോൺ പാളിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ മാനവ സമൂഹത്തിന്റെ മുന്നിലെത്തിക്കുക എന്നതാണ് ഈയൊരു ദിനാചരണത്തിന്റെ ലക്ഷ്യം. കയ്യിൽ കുടകളുയർത്തി കുരുന്നുകൾ നടത്തിയ ഓസോൺ ദിന സന്ദേശ യാത്ര പ്രധാനാധ്യാപകൻ എൻ.വേലായുധൻ ഫ്ലാഗ് ഓഫ് ചെയ്തു .
2018-19
പഴമ തേടിയൊരു യാത്ര, കൊള്ളാമീ മഴ സബ് ജില്ലാ ക്യാമ്പ്
മണ്ണ് കൊണ്ടെഴുതി മണ്ണ്=പൊന്ന്
ഈ കുട ഭൂമിയുടെ മാനം കാക്കാൻ
ജലം ജീവാമൃതം സംരക്ഷണ സന്ദേശം
ലോക ജലദിനത്തോടനുബന്ധിച്ച് ഒളകര ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾ വിദ്യാലയത്തിന് സമീപത്തുള്ള കുളത്തിന് ചുറ്റിലുമായി കരവലയം തീർത്ത് ജല സംരക്ഷണ പ്രതിജ്ഞ ചൊല്ലി . അയൽപക്ക വീടുകളിലും സ്ഥാപനങ്ങളിലും ജലസംരക്ഷണ പോസ്റ്റർ പതിച്ചു . കിളികൾക്ക് തണ്ണീർകുടം ഒരുക്കി . പോസ്റ്റർ നിർമാണ മത്സരവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു . അധ്യാപകരായ പി.സോമരാജ് , കെ.കെ.റഷീദ് , വി.ജംഷീദ് , പി.കെ. ഷാജി , അബ്ദുൽ ബാരി എന്നിവർ നേതൃത്വം നൽകി .