എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൊടുപുഴയിലേയും സമീപപ്രദേശങ്ങളിലേയും കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് 1952 ൽ പ്രവർത്തനമാരംഭിച്ചതാണ് സെൻ്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ. കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം ശ്രദ്ധേയമായ ഒട്ടേറെ നേട്ടങ്ങൾ പോയ വർഷങ്ങളിൽ നേടിയിട്ടുണ്ട്.

2001 ൽ ഈ വിദ്യാലയം സമ്പൂർണ്ണ യുപി സ്കൂളായി ഉയർത്തി. മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി ഏഴു ക്ലാസുകളിലെ 21 ഡിവിഷനുകളിലായി എഴുന്നൂറോളം കുട്ടികൾ പഠിക്കുന്നു.. വിപുലമായ ഭൗതിക സാഹചര്യങ്ങളും, സൗകര്യങ്ങളും, പശ്ചാത്തല സൗകര്യങ്ങളും വിദ്യാലയത്തിൽ ഏർപ്പെടുത്തിയിരിക്കുന്നു. കമ്പ്യൂട്ടർ, സ്പോക്കൺ ഇംഗ്ലീഷ് , മ്യൂസിക് , ഡാൻസ്, ഓർഗൻ, തബല, കരാട്ടെ, ഡ്രോയിങ്, വർക്ക് എക്സ്പീരിയൻസ് എന്നിവയ്ക്ക് വിദഗ്ധരുടെ നേതൃത്വത്തിൽ പ്രത്യേക കോച്ചിംഗ് ക്ലാസ്സുകൾ, സ്കൂൾ ഹെൽത്ത് നേഴ്സിൻ്റെ സേവനം, വിപുലമായ ലാബ്, ലൈബ്രറി സൗകര്യങ്ങൾ, കുട്ടികൾക്ക് കൗൺസിലിംഗ് എന്നിവ സെൻ്റ്റ് സെബാസ്റ്റ്യൻസിൻ്റെ പ്രത്യേകതകളാണ്.

യു പി ക്ലാസ്സുകളിൽ മലയാളത്തിനു പുറമേ സംസ്കൃതവും, എൽപി ക്ലാസ്സുകളിൽ അറബിയും ഒന്നാം ഭാഷയായും പഠിപ്പിക്കുന്നു

ഫോട്ടോകളിലെ ഇന്നലകൾ