ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സാമൂഹ്യം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ നേടുന്ന അറിവുകൾ സമൂഹത്തിന് പ്രയോജനപ്പെടും വിധം അനുയോജ്യമായ രീതിയിൽ, പ്രവർത്തനങ്ങളിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഒളകര ജി.എൽ.പി സ്കൂളിൽ സാമൂഹ്യ ക്ലബ് ഓരോ വർഷവും രൂപീകരിക്കുന്നു. വിദ്യാർത്ഥികളുടെയും സമൂഹത്തിന്റെയും സാമൂഹ്യ പുരോഗതിക്കായി വൈവിധ്യ പ്രവർത്തനങ്ങൾക്കും ക്ലബ്ബ് നേതൃത്വം നൽകി വരുന്നു.

ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ആരോഗ്യ ക്ലബ്ബുമായി ചേർന്ന് ലഹരിക്കെതിരെ വീട്ടു ചങ്ങല തീർക്കൽ പരിപാടിയിലൂടെയും വീടുകളിൽ കയറിയിറങ്ങി കൈ നോട്ടീസ് നൽകിയും ഓരോ വർഷവും ബോധവൽകരണം നടത്തിവരുന്നു.ആഗസ്ത് 15 സ്വാതന്ത്ര്യ ദിനം, ജനുവരി 26 റിപ്പബ്ലിക് ദിനം എന്നീ പ്രത്യേക ദിവസങ്ങളിൽ രാജ്യത്തോട് നാം സ്വീകരിക്കേണ്ട മനോഭാവം, രാജ്യത്തിന് വേണ്ടി പോരാടിയവരുടെ ആത്മ സമർപ്പണം, ദേശ സ്നേഹം എന്നിവയെ കുറിച്ച് കുഞ്ഞുകളിൽ  അവബോധം സൃഷ്ടിക്കാനും സാധിക്കുന്നു.

ഈ വർഷവും ഇത്തരം പരിപാടികൾ സാമൂഹ്യ ക്ലബിന് കീഴിൽ നടത്തി വരുന്നു. മനുഷ്യാവകശായ ദിനമായ ഡിസംബർ 10 ന് എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി  കയ്യൊപ്പ് ചാർത്താം ലംഘനം തടയാം എന്ന പരിപാടിയിലൂടെ സമൂഹത്തിൽ നടക്കുന്ന അനീതിയും അക്രമവും കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തുകയും അതിനെതിരെ ശബ്ദമുയർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധ്യപ്പെടുത്തി.

2021-22

ഭിന്നശേഷി വിദ്യാർത്ഥി വിഷ്ണുവിന്റെ വീട്ടിലൊരു സ്നേഹ സംഗമം

മനുഷ്യാവകാശ ലംഘനത്തിരെയുള്ള കയ്യൊപ്പുകൾ

ലോക മനുഷ്യാവകാശ ദിനത്തിൽ അവകാശ ലംഘനത്തിനെതിരെ ''കൈയ്യൊപ്പ് ചാർത്താം ലംഘനം തടയാം'' എന്ന വേറിട്ട പ്രവർത്തനം നടത്തി ഒളകര ജി.എൽ.പി സ്കൂളിലെ കുരുന്നുകൾ.  പ്രസ്തുത പരിപാടിയിൽ  പ്രാധാനാധ്യാപകൻ ശശികുമാർ ആദ്യ കയ്യൊപ്പ് ചാർത്തി ഉദ്ഘാടനം നിർവഹിച്ച് മനുഷ്യാവകാശ ദിന സന്ദേശം നൽകി.  ശേഷം വിവിധ ഛായക്കൂട്ടുകൾ  ഉപയോഗിച്ച് കുരുന്നുകൾ കയ്യൊപ്പ് ചാർത്തുകയായിരുന്നു.  കുഞ്ഞു പ്രായത്തിൽ തന്നെ കുട്ടികളിൽ മനുഷ്യൻ്റെ അവകാശത്തിൻ മേലുള്ള കടന്നുകയറ്റത്തിനെതിരെ അവബോധം വളർത്തുക എന്നതായിരുന്നു ഈ ദിനാചരണത്തിലൂടെ  ലക്ഷ്യം വെച്ചത്.  കുട്ടികൾക്കായി ക്വിസ് മത്സരം, ഡോക്യുമെൻ്ററി പ്രദർശനം എന്നിവ  നടത്തി.

2020-21

ജീവൻ രക്ഷാ ബോധവൽക്കരണം

2019-20

പൊതു തെരഞ്ഞെടുപ്പ് പ്രതീതിയിൽ സ്കൂൾ ഇലക്ഷൻ

ജനസംഖ്യാ ദിനാചരണം

ലോക ജനസംഖ്യാ ദിനത്തിൽ സ്ത്രീശാക്തീകരണം എന്ന മുദ്രാവാക്യമുയർത്തി പരസ്പരം കൈകോർത്ത് ഒളകര ഗവൺമെന്റ് എൽ.പി സ്കൂളിലെ പെൺ കുരുന്നുകൾ ജനസംഖ്യാ ദിനാചരണം ആഘോഷിച്ചു. കൗമാരക്കാരായ പെൺ കുട്ടികൾക്ക് വേണ്ടി നിക്ഷേപം എന്നതാണ് ഈ വർഷത്തെ ഐക്യ രാഷ്ട്രസഭയുടെ ജനസംഖ്യാ ദിനസന്ദേശം. ഈ പ്രമേയത്തെ മുൻനിർത്തി പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും തുടർ വിദ്യാഭ്യാസം ഉറപ്പാക്കി അവരെ ഉന്നമനത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിക്ക് സാമൂഹ്യം ക്ലബ്ബ് നേതൃത്വം നൽകി.

ഭിന്ന ശേഷിക്കാരിയുടെ വീട്ടിൽ

സ്റ്റാമ്പുകളുടെ പ്രദർശനം

ലോക തപാൽ ദിനത്തിൽ തപാൽ സ്റ്റാമ്പുകളുടെ വിസ്മയാവഹമായ കാഴ്ചകളൊരുക്കി ഒളകര ഗവൺമെന്റ് എൽ.പി സ്കൂൾ. ഒളകര പോസ്റ്റ് ഓഫിസിനു മുന്നിലാണ് പി.ടി.എയുടെ സഹായത്തോടെ കാഴ്ചയ്ക്കപ്പുറം എന്ന പരിപാടിയിലൂടെ തപാൽ സ്റ്റാമ്പുകളുടെ കമനീയ ശേഖരം ഒരുക്കിയത്. ലോകത്തിൽ മൂന്നാമതായി ഇറങ്ങിയ റെഡ് പെന്നി സ്റ്റാമ്പും സ്വാതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ സ്റ്റാമ്പ് , കൂടാതെ ഇരുന്നൂറോളം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന സ്റ്റാമ്പുകൾ, ഖാദി തുണിയിൽ ഇറങ്ങിയ ഗാന്ധിജിയുടെ സ്റ്റാമ്പ്, ശ്രീനാരായണ ഗുരുവിന്റെ പേരിൽ ശ്രീലങ്കയിൽ ഇറങ്ങിയ സ്റ്റാമ്പ് , മലപ്പുറം ജില്ലയിൽ നിന്നും തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ഇ.എം.എസ് വെളളത്തോൾ, ശിഹാബ് തങ്ങൾ എന്നിവരുടെ സ്റ്റാമ്പുകൾ തുടങ്ങി സ്റ്റാമ്പുകളുടെ - വൈവിധ്യവും വിജ്ഞാന പ്രദവുമായ ഒരു പ്രദർശനമാണ് ഒരുക്കിയത്. സ്കൂൾ പി.ടി.എ യുടെയും തപാൽ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഒളകര പോസ്റ്റ് മാസ്റ്റർ എൻ.കെ പുകയൂർ, പി.ടി.എ അംഗം ഇബ്രാഹിം മൂഴിക്കൽ, സ്കൂൾ എച്ച് എം എൻ വേലായുധൻ സംസാരിച്ചു.

ദേശീയ ബാലികാ ദിന സന്ദേശം

2018-19

ജനാധിപത്യത്തിന്റെ പൊരുളറിഞ്ഞ് ഇലക്ഷൻ

ജനസംഖ്യാ കണക്കെടുത്തു വിദ്യാർത്ഥികൾ

ഇനി വേണ്ട ഒരു യുദ്ധം

സമാധാനത്തിനായ് ഒരു പീസ് ടവർ

വൈകല്യം മറക്കാനൊരു വിരുന്നൊരുക്കി കുരുന്നുകൾ

അനുഭവ പാഠഭാഗങ്ങളമായി വാർധക്യ പുരാണം, വൃദ്ധർ ഒരുമിക്കുന്നു

വിദ്യാലയ മുറ്റത്തൊരു തപാലോഫീസ്

ഈ ഓഡിയോ വിഷ്യൽ പ്രദർശനം നവ്യാനുഭവം

യു.എൻ.ഒ ദിനാചരണം

ഒളകര സർക്കാർ എൽപി സ്കൂൾ യുഎൻ ദിനത്തിൽ ഭൂമിയുടെ കൂറ്റൻ മാതൃകയൊരുക്കി . ഒക്ടോബർ 24 യുഎൻ ദിനാചരണത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് . 193 അംഗ രാജ്യങ്ങളെയും പ്രതിനിധീകരിച്ച് ഓരോ രാജ്യങ്ങളുടെയും പോക്കറ്റ് പതാകയുമേന്തി വിദ്യാർഥികൾ ഓരോ വർഷങ്ങളിലും പുറത്തിറങ്ങിയ യുഎൻ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളും യുഎൻ സമാധാന ചിഹ്നവും കയ്യിലേന്തി ഭൂമിയുടെ ഭീമൻ മാതൃകയ്ക്കു മുന്നിൽ അണിനിരക്കുകയായിരുന്നു . ലോകസമാധാനത്തിനും ലോകജനതയുടെ സാമൂഹിക ഉന്നമനത്തിനും വേണ്ടിയാണ് ഇത്തരമൊരു ദിനം ആചരിക്കുന്നത് . വിദ്യാർഥികളിൽ സമാധാന സന്ദേശവും സാമൂഹിക ഉന്നമനവും ലക്ഷ്യമിട്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് . ഹെഡ്മാസ്റ്റർ എൻ.വേലായുധൻ യുഎൻ ദിന സന്ദേശം നൽകി. പിടിഎ പ്രസിഡന്റ് പി.പി.സെയ്തുമുഹമ്മദ് ചടങ്ങിൽ അദ്ധ്യക്ഷനായി .

എയിഡ്സ് മഹാമാരിക്കെതിരെ

കൈ കോർക്കാം മനുഷ്യാവകാശ ലംഘനത്തിനെതിരെ

മനുഷ്യാവകാശ ദിനത്തിൽ ജി.എൽ.പി സ്കൂളിലെ വിദ്യാർഥികൾ വിദ്യാർഥിമതിലൊരുക്കി. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഉദ്ബോധനം നടത്തുക ലക്ഷ്യത്തോടെ മാനവരാശിയുടെ കെട്ടുറപ്പിന് എന്ന സന്ദേശമുയർത്തിയാണ് കുരുന്ന് വിദ്യാർഥികൾ അണിനിരന്ന് മതിലൊരുക്കിയത്.

തണൽ കൂട്ടം ഭിന്ന ശേഷി സഹവാസ ക്യാമ്പ്

വേങ്ങര ബി ആർ സി സബ് ജില്ലയിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി ഒളകര ജി എൽ പി സ്കൂളിൽ സംഘടിപ്പിച്ച രണ്ടു ദിവസത്തെ ക്യാമ്പ് "തണൽ കൂട്ടം" സമാപിച്ചു. വ്യത്യസ്ത രുചിക്കൂട്ടുകൾ പരിചയപ്പെടുത്തുന്നതിന് രുചിമേളം, ഉത്സവാന്തരീക്ഷവും വാദ്യോപകരണങ്ങളും രൂപയുടെ വിനിമയവും പരിചയപ്പെടുത്തുന്നതിന് കൊട്ടും പാട്ടും , കാഫ്റ്റ് വർക്കുകൾ പരിചയപ്പെടുന്നതിന് കളിപ്പാട്ടം, തെയ്യം, ബാൻഡ് മേളം, ദഫ് മുട്ട് എന്നിവയുടെ അകമ്പടിയോടെ പുകയൂർ അങ്ങാടിയിൽ ഫ്ളാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. വിളംബരജാഥ, തീയേറ്റർ യിം, മുത്തശ്ശിയും കുട്ട്യോളും, നവകേരള നിർമ്മിതിയുമായി ബന്ധപ്പെട്ട് ഭിന്നശേഷി വിദ്യാർത്ഥികളുടെ കലാപരിപാടികൾ തുടങ്ങിയവകൊണ്ടെല്ലാം ക്യാമ്പ് ശ്രദ്ധേയമായി. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ഇസ്മയിൽ കാവുങ്ങൽ അദ്ധ്യക്ഷനായി. ബിപിഒ ഭാവന , എൻ.വേലായുധൻ, എൽ.സി. പ്രദീപ്കുമാർ, പി.പി. മുഹമ്മദ്, ഇബ്രാഹിം മൂഴിക്കൽ തുടങ്ങിയവർ സംസാരിച്ചു.

സ്കൂളിൽ സഞ്ചരിക്കും കോടതി


2017-18

സമാധാനത്തിനായ് ഒരുമിക്കാം