കേരളമെന്ന മനോഹരീ അതിജീവനത്തിൻ്റെ മാതൃത്വമേ ..... നിന്നിലിന്നിതാ ശാപമെത്തി - കൊറോണയെന്നൊരു ശാപമെത്തി..... മാറേണം മറികടക്കേണം നടക്കയില്ല നടപ്പാക്കയില്ല നിൻ വേട്ട എൻ കേരള മണ്ണിലായ്..... നിപ്പയും പ്രളയവും വന്നകന്നു ഈ മഹാമാരി വന്നു..... തളർന്നതില്ല...... ഒന്നാണു നമ്മൾ ഒന്നാണു നമ്മൾ ഒറ്റ മനസ്സുള്ള കേരളീയർ....... ഒരുമിച്ചു നിന്നിടും തളരാതെ - പൊരുതിടും നീയെന്ന ജ്വാലയെ കെട്ടൊടുക്കാൻ ....., തളരില്ല ഞങ്ങൾ തളരില്ലിനി...... അതിജീവനത്തിൻ്റെ മക്കളാം മലയാളികൾ .....
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത