ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അധിക വായന..

Schoolwiki സംരംഭത്തിൽ നിന്ന്
14:36, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HSSpunnamoodu (സംവാദം | സംഭാവനകൾ) ('മൂന്നാം ക്ലാസിൽ അഡ്മിഷൻ നേടിയ പകലൂർ തണ്ടൂർ വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മൂന്നാം ക്ലാസിൽ അഡ്മിഷൻ നേടിയ പകലൂർ തണ്ടൂർ വിളാകത്തു വീട്ടിൽ ഉലകൻ കൃഷ്ണന്റെ അനന്തിരവൻ കെ രാഘവൻ എന്ന ഒൻപതു വയസുകാരനായിരുന്നു ആദ്യ വിദ്യാർത്ഥി. ഒന്നാം ക്ലാസ്സിൽ ആദ്യം ചേർന്ന വിദ്യാർത്ഥിനി ഭാസ്കരം കുടുംബത്തിൽ എസ്തർ ഭാസ്കരം ആയിരുന്നു . ആകെ നാലു ക്ലാസുകൾ. ഓരോ ഡിവിഷൻ മാത്രം. നാലാം ക്ലാസ് പൂർത്തിയാകുമ്പോൾ കുട്ടികളും രക്ഷകർത്താക്കളും ഒരു പോലെ പകച്ചുനിന്നു... ഇനി എങ്ങോട്ട് ... ? പലരുടെയും വിദ്യാഭ്യാസം അവിടം കൊണ്ട് അവസാനിച്ചു. എന്നാൽ സുമനസുകളായ നാട്ടുകാരുടെയും അധ്യാപകരുടെയും ശ്രമഫലമായി 1961 ൽ ഇത് ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയരുകയും സ്കൂളിന്റെ പേര് ഗവണ്മെന്റ് അപ്പർ പ്രൈമറി സ്കൂൾ പുന്നമൂട് എന്നായി മാറുകയും ചെയ്തു. യു പി സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ നാഗമുത്തു നാടാരായിരുന്നു . അന്ന് സ്കൂളിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിച്ചവരാണ് പരേതരായ നീലാംബരൻ, പി ടി എ പ്രസിഡന്റ് ആയിരുന്ന കുട്ടൻപിള്ള, ചെല്ലപ്പൻ പിള്ള തുടങ്ങിയവർ. 1974 ൽ ഇതൊരു പൂർണ്ണ ഹൈസ്കൂൾ ആയി മാറുകയും പേര് ഗവണ്മെന്റ് ഹൈസ്കൂൾ പുന്നമൂട് എന്നായി മാറുകയും ചെയ്തു. ഹൈസ്കൂളിന്റെ പ്രഥമാധ്യാപകൻ എം.രവീന്ദ്രൻ ആയിരുന്നു 1999 -2000 ൽ ഇതൊരു ഹയർ സെക്കന്ററി സ്കൂൾ ആയി മാറി. അപ്പോഴത്തെ പ്രധമാധ്യാപകൻ എം. സുരേന്ദ്രൻ ആയിരുന്നു . 2012 ൽ സ്കൂളിന് മാതൃക വിദ്യാലയ പദവി ലഭിക്കുകയും ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ പുന്നമൂട് എന്നായി മാറുകയും ചെയ്തു. 2012 ൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചു.