പോകുവാനേറെയുണ്ടി ജീവിത പാതതൻ ഇടവഴി- നളിൽ തെല്ലു മുടന്തി ഞാ- ൻ കടന്നൊന്നു പോകട്ടെ.. വിധി വേലികെട്ടിതിരിച്ചൊ- രി ഇടവഴികളിൽ മേടു० കുഴികളു० താണ്ടി ഞാൻ പോകട്ടെ.. കനവുകൾ മുളളുകളായ് നെഞ്ചിൽ തറച്ചേക്കാ० മു- റിവുകൾ മായാതിരുന്നേ- ക്കാ०,എങ്കിലുമി പാത താണ്ടുവാൻ എനിക്കേറെ ദൂരമുണ്ടന്നതു० ഉണ്മകൾ.. ഇടവഴി പലവഴി പിരിയുന്ന നേരത്തും കടമകൾ മാടിവിളിക്കുന്നു നിത്യവു०. തെല്ലും മടിക്കാതെ ചെയ്- തുതീർക്കാനുണ്ട് പലതു० കനവുകൾ മാത്രമാണെ- ങ്കിലു०..!
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത