ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/തുടർന്ന് വായിക്കുക

22:26, 9 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ) ('==അക്കാദമിക മികവുകൾ== 2018-19 അധ്യയനവർഷത്തിൽ എസ്.എസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അക്കാദമിക മികവുകൾ

2018-19 അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 206 കുട്ടികളും വിജയിക്കുകയും 49 കുട്ടികൾക്ക് ഫുൾ എ പ്ലസ് കിട്ടുകയും ചെയ്തു. അങ്ങനെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ മികച്ച പൊതുവിദ്യാലയമായി മാറാൻ കഴിഞ്ഞു ,ഇതിൽ 26 കുട്ടികൾക്ക് യാതൊരു ഗ്രേസ്‌മാർക്കും ഇല്ലാതെ ഫുൾ എ പ്ലസ് ലഭിച്ചത് അഭിനാർഹമായ നേട്ടമാണ്.

ദേശാഭിമാനി അക്ഷരമുറ്റം

ഈ അധ്യയന വർഷത്തെ മാതൊരു മികവാണ് ദേശാഭിമാനി അക്ഷരമുറ്റം അറിവുത്സവത്തിൽ എൽ .പി വിഭാഗം ജില്ലാതല മത്സരത്തിൽ നാലാം ക്ലാസ്സിലെ കെ.ശ്രീദേവ് അർഹനായി.

  • സംസ്ഥാനതലത്തിൽ നാലാം സ്ഥാനം നേടി സ്കൂളിന്റെ യശസ്സ് വാനോളം ഉയർത്തി. യു.എസ്.എസ് പരീക്ഷയിൽ സോനാ ജയൻ എന്ന വിദ്യാർഥിയും മികച്ച വിജയം നേടി.
  • തിരുവനന്തപുരം ജില്ലാതല കലോത്സവത്തിൽ ശിവജിത് ശിവൻ എന്ന വിദ്യാർഥി ഒന്നാം സ്ഥാനം നേടി.