എച്ച് എസ് അനങ്ങനടി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • ഗണിത ശാസ്ത്ര ക്ലബ്ബ്2016-17 അധ്യയന വർഷത്തിൽ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ഉൽഘാടനം ടി.ആർ.കെ ഹയർസെക്കന്ററി സ്കൂളിലെ ഗണിത അധ്യാപകനായ ശ്രീ. വേണുഗോപാലൻ മാസ്റ്റർ നിർവ്വഹിച്ചു.വിദ്യാർത്ഥികളിൽ ഗണിതാഭിരുചി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഗണിത ക്വിസ്സ് മത്സരങ്ങളും, സ്കൂൾതല ഗണിതശാസ്ത്രമേളയും സംഘടിപ്പിച്ചു. ഗണിതം മധുരം എന്ന പരിപാടിയിൽ പ്രശസ്ത അബാക്കസ് അധ്യാപകനായ ശ്രീ.രാമകൃഷ്ണപ്പിള്ള സാറിന്റെ ക്ലാസ്സ് കുട്ടികളിൽ ആവേശമുയർത്തി.സബ്ജില്ലാ ഗണിതശാസ്ത്രമേളയിൽ മികച്ചപ്രകടനം നടത്താനായി.
  • ഐ.ടി.ക്ലബ്ബ്

നിരവധി വർഷങ്ങളായി മികച്ച രീതിയിൽ പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ക്ലബ്ബ് ഈ വർഷവും നല്ലരീതിയിൽ നടന്നു വരുന്നു. നിരവധി വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് സ്കൂൾതല ഐ.ടി മേള സംഘടിപ്പിച്ചു.ഒറ്റപ്പാലം സബ്ജില്ലാ ഐ.ടി മേളയിൽ തൂടർച്ചയായി എട്ടാം വർഷവും അനങ്ങനടി ഹൈസ്കൂൾ യു.പി,ഹൈസ്കൂൾ വിഭാഗങ്ങളിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനം നിലനിർത്തി.ജില്ലാതല ഐ.ടി മേളയിൽ തൂടർച്ചയായ രണ്ടാം വർഷവും സ്കൂൾ ഏറ്റവും കൂടുതൽ പോയന്റ് കരസ്ഥമാക്കി ജില്ലയിലെ മികച്ച സ്കൂൾ ആയി.ജില്ലാതല ഐ.ടി. മേളയിൽ ഐ.ടി പ്രോജക്ടിൽ മുഹമ്മദ് ആഷിക് രണ്ടാം സ്ഥാനവും, വെബ് പേജ് ഡിസൈനിങ്ങിൽ ശരത് രണ്ടാം സ്ഥാനവും , മൾട്ടി മീഡിയാ പ്രസന്റേഷനിൽ ലിഥിൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.മൂന്നുപേരും സംസ്ഥാന ഐ.ടി മേളയിൽ മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.