T. N. A. M. L. P. S. Kanjeettukara
ചരിത്രം
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു പി സ്ക്കൂളിനു രണ്ടു കെട്ടിടങ്ങളിലായി ഒമ്പതു ക്ലാസ് മുറികളും ഹൈസ്കൂളിന് രണ്ടു കെട്ടിടങ്ങളിലായി പതിന്നാലു ക്ലാസ് മുറികളും രണ്ടു ലാബുകളുംലൈബ്രറിയും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി ആറു ക്ലാസ് മുറികളും അഞ്ചു ലാബുകളും ലൈബ്രറിയും ഉണ്ട്. അതിവിശാലമായ രണ്ടു കളിസ്ഥലങ്ങളും വിദ്യാലയത്തിനുണ്ട്.
50 അദ്ധ്യാപകർ സേവനം അനുഷ്ഠിക്കുന്നു. ടോയ്ലറ്റുകൾ, ഗേൾ ഫ്രണ്ടലി, അഡാപ്റ്റഡ് എന്നിവ വിദ്യാർത്ഥികളുടെ എണ്ണത്തനനുസരിച്ച് പര്യാപ്തമാണ്.
യു പി ക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതുപോലെ തന്നെ സയൻസ് ലാബ്, ലൈബ്രറി ഇവ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.
ആഡിറ്റോറിയം, സ്മാർട്ട് ക്ലാസ്സ് റൂം, ഡൈനിംഗ് ഹാൾ ഇവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നു.