വിശ്വമഹാകവി കുമാരനാശാന്റെ നാമധേയത്തിൽ 1976 ജൂൺ 1- നാണ് ഈ വിദ്യാലയംപ്രവർത്തനമാരംഭിക്കുന്നത്.പ്രശസ്ത സാമൂഹ്യ പ്രവർത്തകനായിരുന്ന ശ്രീ. തച്ചടി പ്രഭാകരന്റെ നേതൃത്വത്തിൽ ആശാൻസ്മാരക സംഘത്തിന്റെ പേരിലാണ് ഈ സ്ഥാപനം തുടങ്ങിയത്. ആദ്യകാലത്ത് ഹൈസ്കൂൾ വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഏക ഹൈസ്കൂളാണിത്. നിരവധി മഹാൻമാരെ സംഭാവന ചെയ്ത സ്ഥാപനം പല്ലനയുടെ തിലകക്കുറിയായി നിലകൊള്ളുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 27 അദ്ധ്യാപകരും 3 അനദ്ധ്യാപകരും  സേവനം ചെയ്യുന്നു. 294 ആൺകുട്ടികളും 308 പെൺകുട്ടികളും ഉൾപ്പെടെ 602 വിദ്യാർത്ഥികളും പഠിക്കുന്നു.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1976-1996 ശ്രീമതി. എൻ.കെ സരോജിനി അമ്മ

1996-2008 ശ്രീ. പി ആർ. സുരേന്ദ്രൻ

2008-2009 ശ്രീ. പി എസ്സ്‍. സുരേന്ദ്രൻ

2009-2010 എം. സന്തോഷ് കുമാരി

2010-2013 ശ്രീ അമ്പികാകുമാരി

2013 മെയ് ശ്രീ. വി.രാജശേഖരൻ പിള്ള

2013 - മുതൽ ശ്രീ. എം എം ജ്യോതി തുടരുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം