ജി എം യു പി സ്ക്കൂൾ മാടായി/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുസ്ലീങ്ങൾ തുടങ്ങി പിന്നാക്ക വിഭാഗത്തിന് ഏറെ സ്വാധീനമുള്ള പുതിയങ്ങാടിയിൽ ബ്രിട്ടീഷ് ഭരണത്തിന്റെ ഔദാര്യമെന്ന് പഴയതലമുറ വിശേഷിപ്പിച്ച എലിമെന്ററി സ്കൂൾ സ്ഥാപിതമാവുന്നത്.
ബ്രിട്ടീഷുകാരുടെ ഭരണകാര്യങ്ങൾ നടത്തിക്കൊണ്ടുപോകുന്നതിന് ഗുമസ്തപ്പണിക്ക് ആളെക്കൂട്ടുക എന്നതിനപ്പുറം ഒരുലക്ഷ്യവും ഉണ്ടായിരുന്നില്ല ഇത്തരം സ്ഥാപനങ്ങളുടെ രൂപികരണത്തിന് എന്നത് ഒരു ചരിത്രസത്യമാണ്. മത്സ്യബന്ധനം മാത്രം തൊഴിലായി സ്വീകരിച്ച ഒരു സമൂഹം അന്നന്ന് ജീവിതം കഴിയുന്നതിനു വേണ്ട അന്നം ഉണ്ടാക്കുക എന്നലക്ഷ്യമല്ലാതെ, മറ്റ് യാതൊരു കാഴ്ചപ്പാടും ഇല്ലാതിരുന്ന , പ്രത്യേകിച്ച് കടലിൽ നിന്നു തിരിച്ചുവന്നാൽ അന്നന്നത്തെ കടൽവിശേഷങ്ങൾ വളരെ ആവേശത്തോടെ പരസ്പരം കൈമാറുന്നതിൽ മാത്രം ആനന്ദം കണ്ടെത്തുന്ന സമൂഹത്തിനിടയിലേക്ക് ഒരു ഏകാധ്യാപക വിദ്യാലയമായിട്ടാണ് ജി.എം.യു.പി.സ്കൂൾ, മാടായി.കടന്നുവന്നത്.