ടി.ഡി. സദാശിവൻ
ചരിത്രകാരനും ശ്രീനാരായണ ദാർശനികനും ഗ്രന്ഥകർത്താവുമായിരുന്നു പ്രാക്കുളം ആനന്ദാലയത്തിൽ ടി.ഡി. സദാശിവൻ. ഗ്രന്ഥരചനയിലും ശ്രീനാരായണ ദർശന പ്രചാരണ പ്രവർത്തനങ്ങളിലും സജീവമായിരുന്ന അദ്ദേഹം ചരിത്ര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വലിയ ആശ്രയമായിരുന്നു. 1960 ൽ കെ.എസ്.ഇ.ബിയിൽ ക്ലാർക്കായി ലഭിച്ച ഉദ്യോഗം ഉപേക്ഷിച്ച് അദ്ധ്യാപകനായി. മിഡിൽ സ്കൂൾ ഹെഡ്മാസ്റ്റർ, ഹൈസ്കൂൾ അദ്ധ്യാപകൻ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ പദവികൾ വഹിച്ച് 1993 ൽ സർവീസിൽ നിന്ന് വിരമിച്ചു.[1][2]
കൃതികൾ
- 'കേരളചരിത്രം നൂറ്റാണ്ടുകളിലൂടെ'
- ഗുരുദേവ ദർശനം (തത്വചിന്ത)
- ഗുരുദേവനും ഗൃഹസ്ഥ ശിഷ്യന്മാരും,
- കേരള ചരിത്ര നിഘണ്ടു,
- ചെമ്പഴന്തിയിലെ സ്നേഹസൂര്യൻ
- സ്റ്റേറ്റ് പ്രസിഡന്റ് ടി.എൻ. നടരാജൻ (ജീവചരിത്രം)
- കൊല്ലത്തെ സ്വാതന്ത്ര്യ സമരസേനാനികൾ
അവലംബം
<references>