സെന്റ് ആന്റണീസ് ജി. എച്ച്. എസ്സ്. സൌത്ത് താണിശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
15:08, 4 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stantonysouththanissery (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

{{Infobox School |സ്ഥലപ്പേര്=സൗത്ത് താണിശ്ശേരി |വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട |റവന്യൂ ജില്ല=തൃശ്ശൂർ |സ്കൂൾ കോഡ്=23019 |വിക്കിഡാറ്റ ക്യു ഐഡി=Q64088123 |യുഡൈസ് കോഡ്=32070901203 |സ്ഥാപിതവർഷം=1946 |സ്കൂൾ വിലാസം=സൗത്ത് താണിശ്ശേരി |പോസ്റ്റോഫീസ്=ഐരാണിക്കുളം |പിൻ കോഡ്=680734 |സ്കൂൾ ഫോൺ=0480 2777722 |സ്കൂൾ ഇമെയിൽ=stantonysghsthanissery@gmail.com |ഉപജില്ല=മാള |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് |തദ്ദേശസ്വയംഭരണസ്ഥാപനം =കുഴൂർ |വാർഡ്=1 |ലോകസഭാമണ്ഡലം=ചാലക്കുടി |നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ |താലൂക്ക്=ചാലക്കുടി |ബ്ലോക്ക് പഞ്ചായത്ത്=മാള |ഭരണവിഭാഗം=എയ്ഡഡ് |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ2=യു.പി |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |സ്കൂൾ തലം=5 മുതൽ 10 വരെ |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |ആൺകുട്ടികളുടെ എണ്ണം 5-7=70 |പെൺകുട്ടികളുടെ എണ്ണം 5-10=319 |വിദ്യാർത്ഥികളുടെ എണ്ണം 5-10=389 |അദ്ധ്യാപകരുടെ എണ്ണം 5-10=22 |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. =389 |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. =22 |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രധാന അദ്ധ്യാപിക=ലിസി ജോസഫ് |പി.ടി.എ. പ്രസിഡണ്ട്=ബിജു കൊടിയൻ |എം.പി.ടി.എ. പ്രസിഡണ്ട്=ആൻസി വർഗീസ് |സ്കൂൾ ചിത്രം=stantonyssthanissery.jpg |size=350px |caption= |ലോഗോ= |logo_size=50px

      തൃശ്ശൂർ  ജില്ലയിലെ  ഇരിങ്ങാലക്കുട  വിദ്യാഭ്യാസ ജില്ലയിൽ  മാള  ഉപജില്ലയിലെ  തെക്കൻ താണിശ്ശേരി   സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  സെന്റ്‌  ആന്റണീസ്‌  ഗേൾസ് ഹൈസ്‌കൂൾ  .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
1 സി.ടെ൪സിറ്റ 1945-1966
2 സി.ആന്റണീറ്റ 1966-1972
3 സി. റെക്സിലി൯ 1972-1977
4 സി. മേരി ആ൯ 1977-1980
5 സി. മേരി ജെനേസിയ 1980-1983
6 സി. മാഗ്ന 1983-1986
7 സി. ട്രിഫോസ 1986-1989
8 സി. മെല്ലോ 1989-1990
9 സി. ട്രിഫോസ 1990-1996
10 സി. സോഫി റോസ് 1996-1997
11 സി. ശാന്തി 1997-2005
12 സി.ആഗ്നസ് 2005-2012
13 സി.റീന ജോർജ് 2012-2014
14 സി.ലിറ്റിൽ തെരേസ് 2014-2018
15 സി.ലിസി ജോസഫ് 2018-2022

ചരിത്രം

ഈ പ്രദേശത്തെ പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി ദൂരെയുള്ള സ്കൂളുകളിലേക്ക് പോകേണ്ടിയിരുന്നു. ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മാനേജ്‌മെന്റിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 1945 ജൂൺ മാസത്തിൽ എട്ട് , അഞ്ച് എന്നീ ക്ലാസുകൾ ഗവൺമെന്റിന്റെ അനുമതിയോടു കൂടി ആരംഭിച്ചു . 1947 ജൂലൈ 8 ന് ബഹുമാനപ്പെട്ട മന്ത്രി സ്കൂൾ സന്ദർശിച്ച അംഗീകാരം ലഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു , ജൂലൈ 11 ന് അംഗീകാരം കിട്ടി .1948 ൽ ആദ്യത്തെ sslc ബാച്ച്  ആരംഭിച്ചു . അഞ്ച് കുട്ടികൾ ആയിരുന്നതിനാൽ ഇവിടെ പരീക്ഷ എഴുതുവാൻ സാധിച്ചില്ല .1956 ൽ കുട്ടികളുടെ ആവശ്യത്തിനായി കിണർ കുത്തി . തുടർന്ന് വന്ന ഓരോ വർഷങ്ങളിലും കുട്ടികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ചു പുതിയ നിർമാണ പ്രവർത്തനങ്ങൾ  നടത്തി പോന്നു  . പച്ചക്കറി തോട്ടവും മറ്റു ഫല വൃക്ഷങ്ങളും ഇതോടൊപ്പം നട്ടു പിടിപ്പിച്ചു . 1986 പി .ടി .എ യുടെ നേതൃത്വത്തിൽ വാട്ടർ ടാങ്ക് നിർമിച്ചു ഒപ്പം ടാപ്പുകളും നിർമിച്ചു . ഓരോ വർഷങ്ങളിലും sslc പരീക്ഷയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിക്കുവാനും  സ്കൂളിൽ നിന്നും വിരമിക്കുന്നവരെ ആദരിക്കുവാനും വാർഷിക ആഘോഷങ്ങൾ സംഘടിപ്പിച്ചു പോന്നു  . 1995ൽ സുവർണ്ണ ജൂബിലി ആഘോഷം വർണശബളമായി ആഘോഷിച്ചു . അന്നത്തെ വിശിഷ്ടാതിഥി  മുഖ്യമന്ത്രി  കെ കരുണാകരൻ ആയിരുന്നു . പൂർവ വിദ്യാർത്ഥി  സംഗമത്തിൽ വിശിഷ്ടാതിഥി  പ്രൊഫസർ സാവിത്രി ലക്ഷ്മണൻ M P ആയിരുന്നു . 2000ത്തിൽ അഞ്ച് മുതൽ പത്തു വരെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടങ്ങുവാൻ അനുമതി ലഭിച്ചു . നാടിന്റെ വികസനത്തിന് ആൺകുട്ടികളും വിദ്യാസമ്പന്നരാകേണ്ടത് അത്യാവശ്യമാണ് എന്ന സത്യം മനസ്സിലാക്കിക്കൊണ്ട് 2002 ൽ KER നിയമ പ്രകാരം അഞ്ചു മുതൽ ഏഴ് വരെ ക്ലാസ്സുകളിലേയ്ക്ക് ആൺകുട്ടികളെ ചേർത്തു . വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം ആരംഭിച്ചു . ഓണം , ക്രിസ്തുമസ് തുടങ്ങിയ ദിവസങ്ങളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു . സ്പോർട്സ്,വർക്ക് എക്സ്പീരിയൻസ്, ആർട്സ് എന്നിവയുടെ പരിശീലനം നല്ല രീതിയിൽ നടത്തി വരുന്നു . 2013 ൽ ഓൾ ഇന്ത്യ ഹാൻഡ് ബോൾ ടൂർണമെന്റ് ആരംഭിച്ചു .2020 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു . നല്ലവരായ നാട്ടുകാരുടെയും പി ടി എ യുടെയും വിദ്യാർത്ഥികളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനഫലമായി സെൻറ്. ആൻറണീസ് ഹൈസ്കൂൾ പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ മികവു പുലർത്തുന്നു .എല്ലാ മേഖലകളിലും മികവു പുലർത്തുന്ന ഈ വിദ്യാലയം വിജയശതമാനത്തിലും മുൻപന്തിയിൽ നിൽക്കുന്നു. വിദ്യാർത്ഥികളുടെ സമഗ്രമായ വികസനം ഈ വിദ്യാലയത്തിൽ സാധ്യമാകുന്നു. കലാകായികപ്രവൃത്തി പരിചയമേഖലകളിൽ വിദ്യാർത്ഥികൾ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുന്നു . 

ഭൗതികസൗകര്യങ്ങൾ

രണ്ടേക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ യു.പി,ഹൈസ്കൂൾ വിഭാഗങ്ങളായി നാനൂറോളം കുട്ടികൾ അധ്യയനം നടത്തിവരുന്നു .ഇരുപത്തിയാറ് ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിൽ രണ്ട് കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി, ശാസ്ത്ര ലാബ് എന്നിവയെല്ലാം പ്രവർത്തിച്ചുവരുന്നു.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സ്പോക്കൺ ഇംഗ്ലീഷ്
  • ഹലോ ഇംഗ്ലീഷ്
  • K C S L
  • നല്ലപാഠം
  • അൽഫോൻസ ഗാർഡൻ
  • ബ്ലൂ ആർമി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
      എക്കോ ക്ലബ്ബ് 
      ഹിന്ദി  ക്ലബ്ബ് 
      ലിറ്റിൽ കൈറ്റ്സ് 
      ഗാന്ധിദർശൻ ക്ലബ്ബ് 
      മാത്‍സ് ക്ലബ്ബ് 
      ഇംഗ്ലീഷ്‌ ക്ലബ്ബ് 
      സയൻസ് ക്ലബ്ബ് 
      സോഷ്യൽ സയൻസ് ക്ലബ്ബ് 
      ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്
      സ്പോർട്സ് ക്ലബ്ബ്

വഴികാട്ടി

  • മാളയിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം.(9km)
  • {{#multimaps:10.2142075,76.2768477 |zoom=16}}