ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/എന്റെ ഡയറി
എന്റെ ഡയറി
ലോക് ഡൗൺ ആയതുകൊണ്ട് വീട്ടിലെല്ലാവരും ഉണ്ടായിരുന്നു. പതിവുപോലെ ചിത്രം വരയ്ക്കലും ടിവി കാണലും വായനയുമൊക്കെയായിരുന്നു പണി.ഞാൻ കുറേ ചിത്രം വരച്ചു.എല്ലാ ചിത്രങ്ങളും എന്റെ ക്ലാസ് ഗ്രൂപ്പിലിട്ടു. എല്ലാവരും നന്നായി എന്ന് പറഞ്ഞപ്പോൾ എനിക്ക് വളരെ സന്തോഷമായി. എവിടെയും പോകാൻ കഴിയാത്തതുകൊണ്ട് ഇന്ന് ഞാനും ഏട്ടനും ഒരു കളിവീടുണ്ടാക്കി.അതിന് 2നിലകളുണ്ടായിരുന്നു. ആ കളിവീടുണ്ടാക്കിയപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.കാട്ടിലുള്ള സാധനങ്ങൾ വച്ചായിരുന്നു കറികൾ.ഇന്നേറ്റവും വിഷമകരമായ സംഭവം കേരളത്തിൽ 10 പേർക്ക് കൊറോണ സ്ഥിരീകരിച്ചു എന്നതാണ്. അതിൽ 7 പേർ കണ്ണൂരിലാണ്. അതെന്നെ വല്ലാതെ വിഷമിപ്പിച്ചു. കൊറോണ ഉണ്ടായതു കൊണ്ട് എനിക്ക് പത്രം വായിക്കാൻ തന്നെ പേടിയായിരുന്നു. ലോകത്തിൽ മരണസംഖ്യ ലക്ഷത്തോടടുത്തു..ഇനി ഇങ്ങനെ എത്ര നാൾ.?
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം